ഏക സിവില്‍ കോഡിൽ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി രണ്ടാഴ്ച കൂടി നീട്ടി

ഏക സിവില്‍ കോഡില്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറാൻ ദേശീയ നിയമ കമ്മിഷൻ രണ്ടാഴ്ച്ച കൂടി സമയം നീട്ടി നല്‍കി. പൊതുജനങ്ങള്‍ക്കും, മതസംഘടനകള്‍ക്കും അടക്കം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ജനങ്ങളില്‍ നിന്ന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. പല കോണുകളില്‍ നിന്ന് നിലപാട് അറിയിക്കാൻ കൂടുതല്‍ സമയവും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് അവസാനിച്ച സമയപരിധി ജൂലായ് 28 വരെ നീട്ടിയത്. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങള്‍ ഓണ്‍ലൈനായി മാത്രം കമ്മിഷന് ലഭിച്ചു. https://legalaffairs.gov.in/law_commission/ucc/ പേജില്‍ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. പി.ഡി.എഫ് ഫോ‌‌ര്‍മാറ്റില്‍…

Read More

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും മദ്യപിക്കുന്നതിനിടെ പിടികൂടിയതിന് പിന്നാലെയാണ് നടപടി. രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നതായി നേരത്തെ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്മിഷണറുടെയും ഡി.സി.പി.യുടെയും നിര്‍ദേശപ്രകാരം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മദ്യപിക്കുന്നതിനിടെ രണ്ടുപേരെയും പിടികൂടിയത്.

Read More

വന്ദേഭാരത്  ഉദ്ഘാടനം: ട്രെയിൻ സര്‍വീസുകളിൽ മാറ്റം; 23, 24, 25 തീയതികളിലാണ് മാറ്റം

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം.  ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും…

Read More

നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം.

നാളെ മുതല്‍ റേഷന്‍കട സമയത്തില്‍ മാറ്റം. രാവിലെ എട്ടു മുതല്‍ പകല്‍ പന്ത്രണ്ടുവരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമായിരിക്കും പ്രവര്‍ത്തന സമയമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരിയിലെ റേഷന്‍ വിതരണം  മാര്‍ച്ച് നാലുവരെ നീട്ടി. 

Read More

 രാജിവെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം 11.30ന് അവസാനിക്കും

ഗവർണറും സർക്കാരും തമ്മിലെ പോര് പരിധി വിട്ട് നീങ്ങുമ്പോൾ ഇന്ന് നിർണ്ണായക ദിനം. രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും. അതിനിടെ ഗവർണ്ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.രാജി വെക്കാൻ ഗവർണ്ണർ നിർദേശിച്ച 9…

Read More