‘പരസ്പരം ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ല’; ഫ്രാൻസിസ് മാർപ്പാപ്പ

മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.  കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശം, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണം. സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.  ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്ന് പോപ്പ് പറഞ്ഞു. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാൻ…

Read More

പാചകത്തിന് സമയം ലാഭിയ്ക്കാം ; ചില പ്രത്യേക ടിപ്‌സ്

പാചകത്തിന് സമയം ലാഭിയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളും പലതുമുണ്ട്. അടുക്കളയിലെ വൃത്തിയ്ക്കും പാചകത്തിനും സഹായിക്കുന്ന ചില ടിപ്‌സിനെ കുറിച്ചറിയാം. ​വെളുത്തുള്ളി പേസ്റ്റും​ ഇഞ്ചി പേസ്റ്റുണ്ടാക്കാന്‍ ഇഞ്ചി നല്ലതുപോലെ കഴുകി തൊലി കളഞ്ഞെടുക്കാം. ഇത് മിക്‌സിയില്‍ ഇട്ട് അല്‍പം റിഫൈന്‍ഡ് ഓയില്‍ കൂടി ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കാം. ഇടയില്‍ വേണമെങ്കില്‍ അല്‍പം കൂടി ഓയില്‍ ചേര്‍ക്കാം. ഇത് നല്ലതുപോലെ അരയ്ക്കാം. വെള്ളം ചേര്‍ക്കരുത്. വെള്ളം ചേര്‍ത്താന്‍ കേടാകും. ഇത് ഗ്ലാസ് ജാറില്‍ വച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. വെളുത്തുള്ളി പേസ്റ്റും ഇതുപോലെ…

Read More

ശബരിമലയിൽ ദിനം പ്രതി 70,000 പേർക്കാണ് വെർച്ച്വൽ ക്യൂ ബുക്കിങ് നൽകുന്നു; തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ

ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്.  ആധാർ കാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ല്‌മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.  നിലവിൽ ദിനം…

Read More

‘രാഹുല്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റേയും ചോയിസ്; അടുത്ത തവണ താന്‍ പാലക്കാട് മത്സരിക്കില്ല’: ഷാഫി പറമ്പില്‍

അടുത്ത തവണ താൻ പാലക്കാട് മത്സരിക്കില്ലെന്ന് ഷാഫി പറമ്പിൽ. പാലക്കാട് തിരിച്ച് വരാൻ രാഹുല്‍ മാങ്കൂട്ടത്തിനെ നിർത്തുന്നു എന്ന ആരോപണം തെറ്റാണെന്നും ഷാഫി പറമ്പിൽ. രാഹുല്‍ മാങ്കൂട്ടത്തിൽ പാലക്കാടിൻ്റെയും ഓരോ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ചോയ്സാണ്. സരിൻ്റെ ആരോപണങ്ങൾ യുക്തിയില്ലാത്തതാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു. സരിൻ്റെ പിന്നാലെ പോകാതെ ഞങ്ങൾ ജനങ്ങൾക്കിടയിലേക്കിറങ്ങും. ഇ ശ്രീധരൻ ഇറങ്ങിയിട്ട് നടക്കാത്തത് ഇനി ബിജെപിക്ക് കഴിയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം, പാലക്കാട്ടെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ പേരിൽ ഷാഫി പറമ്പിൽ എം.പിയെ വേട്ടയാടരുതെന്നും…

Read More

‘ശബരിമലയിൽ ഇക്കുറി വെർച്വൽ ക്യൂ മാത്രം’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.  മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കി. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല….

Read More

പിണറായി വിജയൻ നയിച്ചാൽ അടുത്തതവണയും എല്‍.ഡി.എഫിനെ പിന്തുണയ്ക്കും; കേരള ദളിത് ഫെഡറേഷൻ

പിണറായി വിജയനാണ് നയിക്കുന്നതെങ്കിൽ കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്.) അടുത്ത തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ. സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ പൂർണമായി ജനങ്ങളിലേക്കെത്തിക്കാൻ സർക്കാർ സംവിധാനങ്ങളോ ഇടതുപക്ഷമോ പൂർണമായി വിജയിച്ചിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും ജാതിസെൻസസ് അനിവാര്യമാണെന്ന രാഹുൽഗാന്ധിയുടെ നിലപാടിനൊപ്പമാണ് കെ.ഡി.എഫ്. എന്നും രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ്. നടത്തിയ അയ്യങ്കാളി ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വേദിയിൽ ഉള്ളപ്പോഴാണ് രാമഭദ്രൻ നിലപാട് വ്യക്തമാക്കിയത്. മറ്റുചില…

Read More

ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ (12623) സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം. ട്രെയിൻ 15 മിനിറ്റ് നേരത്തെ ചെന്നൈയിൽ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഇന്നലെ വരെ രാത്രി 7.45നാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടിരുന്നതെങ്കിൽ, ജൂലൈ 15 തിങ്കളാഴ്ച മുതൽ ട്രെയിൻ രാത്രി 7.30ന് പുറപ്പെടും. ഇതനുസരിച്ച് കേരളത്തിൽ ട്രെയിൻ എത്തുന്ന സമയക്രമത്തിലും വ്യത്യാസമുണ്ടാകും. പാലക്കാട് ജംക്‌ഷനിൽ പുലർച്ചെ 3.52നാണ് ട്രെയിൻ എത്തിയിരുന്നതെങ്കിൽ ഇനി മുതൽ 3.37ന്…

Read More

തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രി; നിര്‍ദേശിച്ച് രാജ്നാഥ് സിംഗ്

സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിന്‍റെ യോഗത്തില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ പ്രധാനമന്ത്രിയായി യോഗത്തില്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗ‍ഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ മോദിയെ പ്രധാനമന്ത്രിയായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ച. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ്…

Read More

ഡ്രജ്ജർ അഴിമതി കേസിൽ ജേക്കബ് തോമസിനെതിരായ അന്വേഷണം; ജൂൺ 30 വരെ സമയം നൽകി സുപ്രീംകോടതി

മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജർ അഴിമതി കേസിൽ സംസ്ഥാന സർക്കാരിന് അന്വേഷണത്തിന് സമയം നീട്ടി നൽകി സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി സമയം നീട്ടിയത്. ജൂൺ മുപ്പത് വരെയാണ് ജസ്റ്റിസ് അഭയ് എസ്.ഒ.കെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സമയം നീട്ടി നൽകിയത്. ഇനി സമയം നീട്ടി നൽകില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.  നേരത്തെ ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടി…

Read More

കരുവന്നൂര്‍ കേസ്; ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

കരുവന്നൂര്‍ കേസിൽ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണ് ഇപ്പോഴത്തെ വിവരം. തുട‍ര്‍ച്ചയായ നാലാം തവണയാണ് ഇഡിയുടെ നോട്ടീസ് എംഎം വര്‍ഗീസ് നിരാകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് മുൻപും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞത്.

Read More