
ടിക്ടോക് ഏറ്റെടുക്കാൻ ചർച്ച ആരംഭിച്ച് മൈക്രോസോഫ്റ്റ് ; ഫലം കണ്ടത് ട്രംപിൻ്റെ സമ്മർദ്ദ തന്ത്രം
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ വാർത്ത സ്ഥിരീകരിച്ചു. ടിക്‌ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകളെ കുറിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റോ ടിക്ടോക്കോ തയ്യാറായില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും യുഎസ് കമ്പനിക്ക് വില്‍ക്കാന്‍ ബൈറ്റ്‌ഡാന്‍സിന് മുകളില്‍ സമ്മര്‍ദം ചെലുത്തുകയാണ് ഡോണള്‍ഡ് ട്രംപ്. ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കാന്‍ നിരവധി കമ്പനികൾ ശ്രമം നടത്തുന്നുണ്ടെന്നും ഒരു…