കണ്ണൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു

കണ്ണൂർ പള്ളിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു. മയങ്ങിയതിന് ശേഷം കൂട്ടിലേക്ക് മാറ്റും. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തേക്കുളള റോഡുകൾ അടച്ച ശേഷമാണ് കടുവയെ മയക്കുവെടി വച്ചത്.

Read More

വയനാട് കൊളഗപ്പാറയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി

വയനാട് കൊളഗപ്പാറയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കൊളഗപ്പാറയി ചൂരിമല എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇവിടെ ഇന്നലെ പശുവിനെ കടുവ കൊന്നതിനെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇതിന് മുമ്പ് രാജൻ എന്നയാളുടെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു. പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെയാണ് മൂന്നു മാസത്തിനിടെ കടുവ കൊന്നത്. നിലവിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 

Read More

മതിലിൽ ഉറങ്ങുന്ന കടുവയുടെ വീഡിയോ തരംഗമാകുന്നു

ആ കാഴ്ചകൾ ഗ്രാമവാസികളെ അദ്ഭുതപ്പെടുത്തി! ഒരു കടുവ മതിലിൽ ഉറങ്ങുന്നതാണ് ഗ്രാമവാസികളിൽ അദ്ഭുതമുളവാക്കിയത്. ഉത്തർപ്രദേശിലാണ് അപൂർവസംഭവം. സുഖപ്രദമായി ഉറങ്ങാനുള്ള സ്ഥലം കണ്ടെത്താൻ വന്യമൃഗം എത്തിയതാണോ അതോ അവിടെ സൂര്യസ്നാനം ചെയ്യാൻ എത്തിയതാണോ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറു കണക്കിനു ഗ്രാമവാസികൾ കൂടിനിൽക്കുന്പോഴാണ് ഇഷ്ടികച്ചുവരിനു മുകളിൽ കടുവ ശാന്തനായി ഉറങ്ങുന്നത്. പിലിഭിത്തിലെ കടുവാസങ്കേതത്തിൽനിന്നു ചാടിപ്പോയ കടുവയാണ് അത്കോന ഗ്രാമത്തിലെ ഗുരുദ്വാരയ്ക്കു സമീപമുള്ള മതിലിൽ വിശ്രമിക്കാൻ കയറിയത്. ഗ്രാമത്തിലെത്തിയ കടുവ ശാന്തനായിരുന്നുവെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും…

Read More

വയനാട് വാകേരിയിൽ വീണ്ടും കടുവ

വയനാട് വാകേരിയിൽ വീണ്ടും കടുവ എത്തിയതായി റിപ്പോര്‍ട്ടുകൾ. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയില്‍ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്.

Read More

വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായ നരഭോജിക്കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

വയനാട്ടിലെ വാകേരിയില്‍നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. കടുവയുടെ മുഖത്തും ശരീരത്തിലുമുള്ള ആഴമേറിയ മുറിവിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തുന്നത്. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. ചികിത്സയ്ക്ക് വേണ്ടി കടുവയെ മയക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സ ലഭ്യമാക്കും….

Read More

നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ; കൊല്ലാനാകില്ലെന്ന് വനം വകുപ്പ്

വയനാട് വാകേരിയിൽ കുടുങ്ങിയ നരഭോജി കടുവയെ കൊല്ലാതെ കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. യുവകർഷകൻ പ്രജീഷിനെ കടുവ കൊന്നുതിന്നതിന്റെ നടുക്കം ഇവർക്ക് ഇതുവരെയും മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും കണ്ണിന് മുന്നിലിട്ട് കൊല്ലണം, എന്നാൽ മാത്രമേ കൊണ്ടുപോകാനാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ‘ഞങ്ങൾക്കും ജീവിക്കണം’, എന്ന മുദ്രാവാക്യമുയർത്തി ആളുകൾ കടുവ കൂട്ടിലായ പ്രദേശത്ത് പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ കടുവയെ കൊല്ലാനാകില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. പിടികൂടാൻ സാധിച്ചില്ലെങ്കിൽ മാത്രം നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും…

Read More

വാകേരിയിലെ നരഭോജി കടുവ കുടുങ്ങി

ദിവസങ്ങളായി വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസിയിരുന്ന നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. വയനാട് വാകേരിയിൽ ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകർഷകൻ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം…

Read More

നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളി; 25,000 രൂപ പിഴയും ചുമത്തി ഹൈക്കോടതി

വയനാട് സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിലെ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജി 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളി. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഡിസംബർ 10ലെ ഉത്തരവെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. അനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്യൂണിറ്റി നൽകിയ ഹർജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നരഭോജിക്കടുവയെ…

Read More

നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; വയനാട്ടില്‍ കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച്‌ കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള…

Read More

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവ് പുറപ്പെടുവിച്ചു

വയനാട്ടിൽ ജനങ്ങളിൽ ഭീതി നിറച്ച നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്. നരഭോജികളായ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ പറയുന്നു. അതേസമയം, വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ…

Read More