
ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കും; ആഘോഷങ്ങൾക്ക് നിറം പകരാൻ അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ്, എ.ആർ. റഹ്‌മാൻ തുടങ്ങിയ താരങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗിന് നാളെ കൊടിയേറ്റം. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാൻ എ.ആർ. റഹ്‌മാൻ, ബോളിവുഡ് നടൻ അക്ഷയ് കുമാർ, ഗായകൻ ഷോനു നിഗം, ടൈഗർ ഷെറോഫ്, തുടങ്ങിയ താരങ്ങളെത്തും. നാളെ വൈകീട്ട് 6.30 മുതൽ ആഘോഷങ്ങൾ ആരംഭിക്കും. 7.30-ക്കാണ് ഉദ്ഘാടന മത്സരം. വാശിയേറിയ ആദ്യ പോരാട്ടം നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ്. സാധാരണ മുൻ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പും തമ്മിലായിരിന്നു ഉദ്ഘാടന മത്സരത്തിൽ…