കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി ; എം.പി എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടി എൽഡിഎഫ് പ്രവർത്തകർ

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ​ഗാന്ധി എംപി. ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ​ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി. കടുവയുടെ ആക്രമണം തുടർക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ വയനാട് സന്ദർശനം. കോൺ​ഗ്രസ് ഡിസിസി ട്രഷറർ അന്തരിച്ച എൻഎം വിജയൻ്റെ വീടും പ്രിയങ്ക സന്ദർശിക്കും. അതേസമയം, പ്രിയങ്ക ഗാന്ധിയെ എൽഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എംപി മണ്ഡലത്തിൽ എത്താൻ വൈകുന്നതിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. 

Read More

കടുവ ആക്രമണം: രാധയുടെ മകന് താത്ക്കാലിക ജോലി, നിയമന ഉത്തരവ് കൈമാറി മന്ത്രി‌

വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി കൊല്ലപ്പട്ടെ രാധയുടെ വീട്ടിലെത്തുന്നത്. മന്ത്രിയെ കൂകിവിളിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് സന്നാഹം ഒരുക്കിയ വഴിയിലൂടെയാണ് ഒടുവിൽ മന്ത്രി രാധയുടെ വീട്ടിലെത്തിയത്. കുടുംബാം​ഗങ്ങളെ കണ്ട് സംസാരിച്ച മന്ത്രി രാധയുടെ മകന് താത്കാലിക ജോലി നൽകി കൊണ്ടുള്ള ഉത്തരവ് കൈമാറുകയും ചെയ്തു. ജനങ്ങളുടെ രോഷപ്രകടനത്തെയും പ്രതിഷേധത്തെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാധ്യമായതെല്ലാം ചെയ്യുമെന്നും…

Read More

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു

വാകേരിയിൽ ഭീതിപരത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവയെ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു. രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.വാകേരിയിലിറങ്ങിയ നരഭോജി കടുവ തിങ്കഴാഴ്ചയാണ് കൂട്ടിലായത്. യുവ കർഷകന കൊന്ന കടുവയെ ഒമ്പത് ദിവസം തുടർച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടാനായത്.

Read More

തിരുപ്പതിയിൽ പുലി ആക്രമണം; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

ക്ഷേത്ര നഗരിയായ തിരുപ്പതിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയുടെ ആക്രമണം. ആറുവയസുകാരിയെ പുലി ആക്രമിച്ചു കൊന്നു. തിരുപ്പതി ക്ഷേത്രത്തിൽ തീർഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയായ ലക്ഷിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വോക് വേയിൽനിന്നാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് പുലിപകുതി ഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലിയെ പിടികൂടാന്‍ ആന്ധ്രപ്രദേശ് വനം വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞമാസവും നടപ്പാതയില്‍ വച്ച് കുട്ടിക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. നടപ്പാതയുടെ ഇരുവശവുമുള്ള സംരക്ഷിത…

Read More