
ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര; ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ ഡിവിഷൻ
ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ റെയിൽവേ ഡിവിഷൻ. ഏപ്രിൽ മാസം മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഈടാക്കിയ തുകയാണിത്. ഇത്രയും തുക പിഴ ഈടാക്കുന്നത് ആദ്യമായാണ്. വിജയവാഡ റെയിൽവേ ഡിവിഷനിൽ ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഈടാക്കിയ എക്കാലത്തെയും ഉയർന്ന തുകയാണ് 7.96 കോടി രൂപ. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 44,249 കേസുകളെടുത്തു. ക്രമരഹിത യാത്രയ്ക്ക് (ഉയർന്ന നിരക്കുള്ള കോച്ചിൽ കയറുക, കൂടെയുള്ള കുട്ടിക്ക് ടിക്കറ്റെടുക്കാതിരിക്കുക, പ്ലാറ്റ്ഫോം…