
അവധിക്കാലം ; പ്രവാസികൾക്ക് ആശ്വാസം , ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികൾ
ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽക്കണ്ട് കേരളത്തിലേക്കുള്ള ഉയർന്ന വിമാന യാത്രാനിരക്ക് കുറച്ചത് പ്രവാസികൾക്ക് ആശ്വാസമായി. തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാൾ മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ച നിരക്കാണ് വിമാന കമ്പനികൾ കുറച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1300 ദിർഹമിന് മുകളിൽ ആയിരുന്നു കുറഞ്ഞ നിരക്ക്. എന്നാൽ, തിരുവനന്തപുരത്തേക്ക് ഇപ്പോൾ 760 ദിർഹം മുതൽ ടിക്കറ്റ് ലഭിക്കും. കൊച്ചിയിലേക്ക് 830 ദിർഹം മുതലും കണ്ണൂരിലേക്ക് 850 ദിർഹമിനും കോഴിക്കോട് റൂട്ടിൽ 890 ദിർഹം മുതലും ടിക്കറ്റ് ലഭ്യമാണ്….