മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ൾ ന​വീ​ക​രി​ച്ചു

എ​മി​റേ​റ്റി​ലെ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ്​ റീ​ചാ​ർ​ജി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഷീ​നു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ആ​കെ 262 മെ​ഷീ​നു​ക​ളി​ൽ 165 എ​ണ്ണ​ത്തി​ന്‍റെ പു​തു​ക്ക​ലാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​ട​പാ​ടു​ക​ളു​ടെ സ​മ​യം 40ശ​ത​മാ​നം വ​രെ കു​റ​യു​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. നോ​ൽ കാ​ർ​ഡ്​ റീ​ചാ​ർ​ജ്​ ചെ​യ്യു​ന്ന​തി​ന്​ ഡി​ജി​റ്റ​ൽ ഇ​ട​പാ​ട്​ ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​വും, ബാ​ക്കി​ത്തു​ക പേ​പ്പ​ർ ക​റ​ൻ​സി​യി​ലും കോ​യി​ൻ ക​റ​ൻ​സി​യി​ലും ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​വു​മാ​ണ്​ പ്ര​ധാ​ന​മാ​യും ന​വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ളു​പ്പ​ത്തി​ൽ ഉ​പ​ഭോ​ക്​​താ​വി​ന്​ ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന രീ​തി​യി​ൽ ചു​വ​പ്പ്, പ​ച്ച ലൈ​നു​ക​ളി​ലെ സ്​​റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം മെ​ഷീ​ൻ…

Read More