അജിത് സിനിമയുടെ ആഘോഷത്തിനിടെ അപകടം; ആരാധകൻ മരിച്ചു

‘തുനിവ്’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകൻ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയിൽ ചാടിക്കയറിയതായിരുന്നു ഇയാൾ. എന്നാൽ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അതേ സമയം രോഹിണി തിയേറ്ററിന് സമീപം അജിതിന്റെയും വിജയിന്റെയും ആരാധകർ ഏറ്റമുട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് ചിത്രം ‘വാരിസ്’ റിലീസ്…

Read More

തമിഴ്നാട്ടിൽ പ്രദർശനയുദ്ധം

ജനുവരി 11 നു തമിഴ്നാട്ടിൽ ഒരു വലിയ അങ്കത്തിന് ആരംഭം കുറിക്കുകയാണ്. പ്രാദേശികമായി ഏറ്റവുമധികം ആരാധകരുള്ള രണ്ടു നടന്മാരുടെ പുതിയ ചിത്രങ്ങൾ അന്നേ  ദിവസം റിലീസാവുകയാണ്. ഇരു ചിത്രങ്ങളും അന്നേ ദിവസം ലോകമെമ്പാടുമാണ് പ്രദർശനത്തിനെത്തുന്നത്. എച് വിനോദ് ഒരുക്കുന്ന ‘തുനിവ്’ അജിത് നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ്. വിജയ് അഭിനയിക്കുന്ന ‘വാരിസ്’ ആണ് അടുത്ത ചിത്രം. ‘വാരിസ്’ വംശി  പെടാംപള്ളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വെളുപ്പാൻ കാലത്തു 1 മണിയോടെയാണ് കേരളമുൾപ്പെടെ ‘തുനിവി’ന്റെ പ്രദർശനം ആരംഭിക്കുന്നത്. ‘വാരിസ്’ രാവിലെ…

Read More