
ദുബായിലെ ആളുകൾ ഉറക്കം എഴുന്നേൽക്കണമെങ്കിൽ ഞാൻ വേണമെന്ന് നൈല ഉഷ; അവിടുത്തെ കോഴിയാണല്ലേ എന്ന് വിജയരാഘവൻ
ജോജു ജോർജ്ജ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒരുമിക്കുന്ന ആന്റണി മാസ് ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ജോജുവും കല്യാണിയും അച്ഛനും മകളുമായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, നൈല ഉഷ, ആശ ശരത്ത് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തിൽ നൈല ഉഷ പറയുന്ന കാര്യത്തിന് വിജയരാഘവൻ കൊടുക്കുന്ന തഗ്ഗ്…