
മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്പിനെ എറിഞ്ഞു…; കാലം കലികാലം
മദ്യപിച്ചു ലെക്കുകെട്ട് പൊതു ഇടങ്ങളിൽ പരാക്രമങ്ങൾ കാണിക്കുന്നതു സാധാരണസംഭവമാണ്. ഇതിൽ ആൺ-പെൺ വ്യത്യാസമില്ല. ലഹരി തലയ്ക്കു പിടിച്ചാൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. തെലങ്കാനയിലെ വിദ്യാനഗറിൽ ഇന്നലെയുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അപുർവമായ സംഭവം എന്താണെന്നല്ലേ..? മദ്യപിച്ചു ലെക്കുകെട്ട യുവതി ബസ് കണ്ടക്ടർക്കുനേരെ പാമ്പിനെ എറിഞ്ഞതാണ് വലിയ വിവാദമായത്. സ്റ്റോപ്പിൽ കൈകാണിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്തുടർന്നാണ് യുവതി പരാക്രമങ്ങൾ കാഴ്ചവച്ചത്. ബസിന്റെ പിൻഭാഗത്തെ ചില്ല് അടിച്ചുതകർത്ത ശേഷം കണ്ടക്ടറുടെ ദേഹത്തേക്കു യുവതി പാമ്പിനെ…