ബലൂൺ തൊണ്ടയിൽ കുടുങ്ങി; 13 വയസുകാരന് ദാരുണാന്ത്യം

ബലൂൺ തൊണ്ടയിൽ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഉത്തരകന്നഡ ജില്ലയിലെ  ജോഗനകൊപ്പ ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവീൻ നാരായണ(13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബലൂൺ വീർപ്പിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 20 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ കുഞ്ഞു മരിച്ചു. കിൻഫ്ര വ്യവസായ പാർക്കിലെ മണൽ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരിച്ചത്.

Read More

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയുടെ കഴുത്തറുത്ത ശേഷം യുവാവ് ജീവനൊടുക്കി

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈലാഷ് ബഗാരി(29)യാണ് ഭാര്യ ടിങ്കു ബായിയെ(26) കൊലപ്പെടുത്തിയത്. ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രേം നഗർ-2 കോളനിയിലെ വാടകവീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മധ്യപ്രദേശിലെ മൗ സ്വദേശിയായ ബഗാരി 10 വർഷം മുമ്പാണ് ബായിയെ വിവാഹം കഴിച്ചത്.ഏഴും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. കൂലിപ്പണിക്കാരനായിരുന്നു കൈലാഷ്. ടിങ്കു…

Read More

കൊല്ലം കുണ്ടറയിൽ വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍

കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും…

Read More