പാലക്കാടും തൃശൂരും നേരിയ ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി

തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

Read More

ബിനോയ് പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി; പുതിയ വീട് നിർമിച്ചു നൽകുമെന്ന് സുരേഷ് ഗോപി

കുവൈത്തിലെ മാംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് വീടുവച്ചു നൽകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്.  സ്വന്തമായി വീടെന്ന ആഗ്രഹം പൂർത്തിയാക്കാനാണ് ഒരാഴ്ച മുൻപ് ബിനോയ് കുവൈത്തിലേക്കു പോയത്. ഏറെക്കാലമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും…

Read More

തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷം ; ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വച്ചു

തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ചു. ഡിസിസി സംഘർഷത്തിൽ കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് രാജി. ഡിസിസിയിൽ ചേർന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എം.പി വിൻസന്റും രാജി വെച്ചു. തൃശൂർ ഡിസിസിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വിൻസന്റ് അറിയിച്ചു.

Read More

സൗ​ഹൃ​ദ സ​ന്ദേ​ശം പ​ക​ർ​ന്ന്​ തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം ‘സ​മേ​തം 2024’

തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച ‘സ​മേ​തം 2024’ കു​ടു​ബ​സം​ഗ​മ​വും ക​ലാ​സാം​സ്കാ​രി​ക സ​ന്ധ്യ​യും അ​ര​ങ്ങേ​റി. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​സ്​​മാ​ഈ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ‘നാ​ട്ടി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട്’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​ഡ്ബി ചെ​യ​ർ​മാ​നും റി​യ​ൽ എ​സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ എ.​എ. അ​ബ്ദു​ല്ല​ത്തീ​ഫ് സം​സാ​രി​ച്ചു. മ​തി​ല​കം മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ആ​ബി​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി. മി​ക​ച്ച സം​രം​ഭ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സി​ഡ്ബി ചെ​യ​ർ​മാ​ൻ എ.​എ. അ​ബ്​​ദു​ല്ല​ത്തീ​ഫ്, ലു​ലു റീ​ജ​ന​ൽ മാ​നേ​ജ​ർ സ​ലാം…

Read More

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം; മൂന്നുപേർക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. തൃശ്ശൂരിലാണ് അപകടം. ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Read More

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത്…

Read More

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളി; കെസി വേണുഗോപാൽ കെ സുധാകരനോട് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയ്ക്ക് പിന്നാലെ തൃശ്ശൂരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ തമ്മിൽ തല്ലിയ കെ മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ…

Read More

തൃശൂരിലെ തോൽവി ; ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറെന്ന് പ്രസിഡന്റ് ജോസ് വള്ളൂർ

തൃശൂരിലെ തോൽവിക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയുമാണ് സന്നദ്ധത അറിയിച്ചത്. രാജി വെക്കേണ്ടതില്ലെന്നും ആദ്യം പരാജയകാരണം വിലയിരുത്തട്ടെയെന്നും നേതൃത്വം മറുപടി നൽകി. ഇന്നലെയാണ് ജോസ് വള്ളൂർ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം, തൃശ്ശൂരിൽ ജില്ലാ കോൺഗ്രസ് നേത്വത്തിനെതിരെ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിനു മുന്നിലും തൃശ്ശൂർ പ്രസ് ക്ലബ്ബിനു മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നേതൃത്വത്തെ പേരെടുത്ത് കുറ്റപ്പെടുത്തിയുള്ള പോസ്റ്റർ നേതാക്കളിടപെട്ട് കീറി…

Read More

‘തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനം’; എം.എം. ഹസൻ

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമാണ്. പിണറായി വിജയൻ സ്വർണത്താലത്തിൽവച്ചു നൽകിയ സമ്മാനമാണ് ഇത്. സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിക്കും. അവിടെ സിപിഎം-ബിജെപി ഡീൽ ഉണ്ടായിരുന്നുവെന്നും ഹസൻ പറഞ്ഞു. വടകരയിൽ ഷാഫി പറമ്പിലിനെ വർഗീയവാദിയായി ചിത്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കെ.കെ.ശൈലജയും സിപിഎമ്മും ജനങ്ങളോടു മാപ്പു…

Read More

തൃശ്ശൂരിൽ കോൺഗ്രസ്-ബിജെപി ധാരണയുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ല: ബിനോയ് വിശ്വം

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയം മുന്നണി കൃത്യമായി വിലയിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭാ സീറ്റിൽ സിപിഐക്ക് അവകാശമുണ്ട്. ചില കാര്യങ്ങളിൽ വിട്ടുവീഴ്ച്ചക്ക് സാധ്യതയില്ല. കണക്കുകൾ അവതരിപ്പിച്ചുള്ള നേട്ടത്തിന് സിപിഐ തയ്യാറല്ല. തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് പോയതിന് ഇടതുപക്ഷ നയങ്ങളിലുണ്ടായ വ്യതിചലനം കാരണമായോ എന്ന് പരിശോധിക്കും. തൃശൂരിൽ എൽഡിഎഫിൻ്റെ വോട്ട് കുറഞ്ഞിട്ടില്ല. യുഡിഎഫ് വോട്ടാണ് കുറഞ്ഞത്. പക്ഷേ അന്തിക്കാട് അടക്കം മേഖലകളിൽ എൽഡിഎഫ് വോട്ട് കുറഞ്ഞത് പരിശോധിക്കും. തൃശ്ശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടോ…

Read More