പെട്രോൾ പമ്പിൽ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം. വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. എച്ച്.പിയുടെ ഏജൻസിയാണ് ഇത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴി രൂപപ്പെട്ട് കൂടുതൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ…

Read More

പാർട്ടിയെ മോശപ്പെടുത്താൽ പാർട്ടി ശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തും: ടി.എന്‍ പ്രതാപന്‍

സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്  കെപിസിസി വർക്കിങ് പ്രസിഡണ്ട്  ടിഎന്‍പ്രതാപന്‍ പറഞ്ഞു. ക്യാമ്പ് എക്സിക്കൂട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനപൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരൻ കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം…

Read More

തൃശൂര്‍ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍; ഐഎഎസ് തലത്തിൽ അഴിച്ചുപണി

ഐഎഎസ് തലത്തില്‍ വീണ്ടും അഴിച്ചുപണി. ലേബര്‍ കമ്മിഷണര്‍ ആയിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ കലക്ടറായി നിയമിച്ചു. ലേബര്‍ കമ്മിഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണു പുതിയ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്റെ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍കല്യാണിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി തസ്തികയില്‍ കൃഷ്ണതേജയെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു കേഡര്‍ മാറ്റം. 2016ല്‍ ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കി സ്വദേശിയാണ്. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ…

Read More

തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു കിഴക്കു താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെയും ജീജയുടെയും മകൻ വിഷ്ണു (31) ആണു മരിച്ചത്. വിട്ടുമാറാത്ത പനി മൂലം ഒരാഴ്ച മുമ്പു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് എലിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: പ്രജീഷ, പ്രേംജിത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്തും.

Read More

ചെറുതുരുത്തിയിൽ സ്ത്രീയുടെ മരണം അതിക്രൂര കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡിൽ സെൽവിയെന്ന അമ്പതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നതോടെയാണ് സെൽവിയുടെ മരണം അതിക്രൂര കൊലപാതകമാണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊല നടത്തിയത്. തമിഴരശിക്കൊപ്പം അഞ്ചുകൊല്ലമായി താമസിക്കുന്ന തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശി തമിഴരശാണ് സംഭവത്തിൽ അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,…

Read More

മേയറുടെ നിലപാടുകൾ കാരണം തൃശ്ശൂരിൽ തോറ്റു; അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ

തൃശൂർ മേയർ എം കെ വർഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകൾ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു. രൂക്ഷവിമർശനമാണ് വത്സരാജ് മേയർക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുൻധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയിൽ തുടരാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടർ നടപടികൾ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും…

Read More

‘തൃശൂർ മേയറുടെ പ്രവൃത്തികൾ സംശയാസ്പദം’ ; വിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ

പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ തൃശൂർ മേയർ എം.കെ വർഗീസ് പ്രവർത്തിച്ചെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽ കുമാർ. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ മേയറുടെ പ്രവൃത്തികൾ സംശയാസ്പദമാണ്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഈ നിലപാട് തുടർന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാകുമെന്നും സുനിൽകുമാർ പറഞ്ഞു. ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ തൻ്റെ വിജയത്തിനായി ഒരു കാര്യവും മേയർ ചെയ്തിട്ടില്ല. താൻ ചെയ്ത വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ മടി കാണിക്കുകയും ബി.ജെ.പി സ്ഥാനാർഥി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അദ്ദേഹം വാചാലനാവുകയും ചെയ്തു.’- സുനിൽ…

Read More

തൃശൂർ ചാവക്കാട് നാടൻ ബോംബ് പൊട്ടിത്തെറിച്ചു ; യുവാവ് കസ്റ്റഡിയിൽ

തൃശൂർ ചാവക്കാട് മുത്തമ്മാവ് സെൻ്ററിലെ വഴിയരികിൽ നാടൻ ബോംബ് പൊട്ടി. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ച് നിർമിച്ച നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു പൊട്ടിത്തെറി.

Read More

തൃശ്ശൂരിലെ തോല്‍വി  ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നില്ല; സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചും: കെ മുരളീധരന്‍

കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.  തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല. തൃശ്ശൂരിലെ തോൽവി പഠിക്കാനുള്ള കോൺഗ്രസ് സമിതി കെ മുരളീധരനെ കണ്ടു.കെ സി ജോസഫിന്‍റെ  അധ്യക്ഷതയിലുള്ള  സംഘമാണ് മുരളിയിൽ നിന്ന് വിവരങ്ങൾ തേടിയത്. തൃശ്ശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ.മുരളീധരന്‍  പറഞ്ഞു….

Read More

തൃശ്ശൂരും പാലക്കാടും നേരിയ ഭൂചലനം

തൃശ്ശൂരിൽ വീണ്ടും നേരിയ ഭൂചലനം. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പുലർച്ചെ 3.55ന് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും ഇന്ന് പുലർച്ചെ ഭൂചലനമുണ്ടായി. തൃത്താല, തിരുമിറ്റക്കോട്, ആനക്കര എന്നിവിടങ്ങളിലാണ് പ്രകന്പനം ഉണ്ടായത്.

Read More