മേയറുടെ നിലപാടുകൾ കാരണം തൃശ്ശൂരിൽ തോറ്റു; അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ

തൃശൂർ മേയർ എം കെ വർഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകൾ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു. രൂക്ഷവിമർശനമാണ് വത്സരാജ് മേയർക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുൻധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയിൽ തുടരാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടർ നടപടികൾ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും…

Read More

‘തൃശൂർ മേയറുടെ പ്രവൃത്തികൾ സംശയാസ്പദം’ ; വിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ

പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ തൃശൂർ മേയർ എം.കെ വർഗീസ് പ്രവർത്തിച്ചെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽ കുമാർ. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ മേയറുടെ പ്രവൃത്തികൾ സംശയാസ്പദമാണ്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഈ നിലപാട് തുടർന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാകുമെന്നും സുനിൽകുമാർ പറഞ്ഞു. ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ തൻ്റെ വിജയത്തിനായി ഒരു കാര്യവും മേയർ ചെയ്തിട്ടില്ല. താൻ ചെയ്ത വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ മടി കാണിക്കുകയും ബി.ജെ.പി സ്ഥാനാർഥി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അദ്ദേഹം വാചാലനാവുകയും ചെയ്തു.’- സുനിൽ…

Read More

തൃശൂർ ചാവക്കാട് നാടൻ ബോംബ് പൊട്ടിത്തെറിച്ചു ; യുവാവ് കസ്റ്റഡിയിൽ

തൃശൂർ ചാവക്കാട് മുത്തമ്മാവ് സെൻ്ററിലെ വഴിയരികിൽ നാടൻ ബോംബ് പൊട്ടി. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ച് നിർമിച്ച നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു പൊട്ടിത്തെറി.

Read More

തൃശ്ശൂരിലെ തോല്‍വി  ഏതെങ്കിലും ഒരാളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നില്ല; സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചും: കെ മുരളീധരന്‍

കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.  തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൽക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കൾ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല. തൃശ്ശൂരിലെ തോൽവി പഠിക്കാനുള്ള കോൺഗ്രസ് സമിതി കെ മുരളീധരനെ കണ്ടു.കെ സി ജോസഫിന്‍റെ  അധ്യക്ഷതയിലുള്ള  സംഘമാണ് മുരളിയിൽ നിന്ന് വിവരങ്ങൾ തേടിയത്. തൃശ്ശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ.മുരളീധരന്‍  പറഞ്ഞു….

Read More

തൃശ്ശൂരും പാലക്കാടും നേരിയ ഭൂചലനം

തൃശ്ശൂരിൽ വീണ്ടും നേരിയ ഭൂചലനം. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പുലർച്ചെ 3.55ന് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും ഇന്ന് പുലർച്ചെ ഭൂചലനമുണ്ടായി. തൃത്താല, തിരുമിറ്റക്കോട്, ആനക്കര എന്നിവിടങ്ങളിലാണ് പ്രകന്പനം ഉണ്ടായത്.

Read More

പാലക്കാടും തൃശൂരും നേരിയ ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി

തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

Read More

ബിനോയ് പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി; പുതിയ വീട് നിർമിച്ചു നൽകുമെന്ന് സുരേഷ് ഗോപി

കുവൈത്തിലെ മാംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് വീടുവച്ചു നൽകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്.  സ്വന്തമായി വീടെന്ന ആഗ്രഹം പൂർത്തിയാക്കാനാണ് ഒരാഴ്ച മുൻപ് ബിനോയ് കുവൈത്തിലേക്കു പോയത്. ഏറെക്കാലമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും…

Read More

തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷം ; ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വച്ചു

തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ചു. ഡിസിസി സംഘർഷത്തിൽ കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് രാജി. ഡിസിസിയിൽ ചേർന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എം.പി വിൻസന്റും രാജി വെച്ചു. തൃശൂർ ഡിസിസിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വിൻസന്റ് അറിയിച്ചു.

Read More

സൗ​ഹൃ​ദ സ​ന്ദേ​ശം പ​ക​ർ​ന്ന്​ തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം ‘സ​മേ​തം 2024’

തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച ‘സ​മേ​തം 2024’ കു​ടു​ബ​സം​ഗ​മ​വും ക​ലാ​സാം​സ്കാ​രി​ക സ​ന്ധ്യ​യും അ​ര​ങ്ങേ​റി. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​സ്​​മാ​ഈ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ‘നാ​ട്ടി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട്’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​ഡ്ബി ചെ​യ​ർ​മാ​നും റി​യ​ൽ എ​സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ എ.​എ. അ​ബ്ദു​ല്ല​ത്തീ​ഫ് സം​സാ​രി​ച്ചു. മ​തി​ല​കം മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ആ​ബി​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി. മി​ക​ച്ച സം​രം​ഭ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സി​ഡ്ബി ചെ​യ​ർ​മാ​ൻ എ.​എ. അ​ബ്​​ദു​ല്ല​ത്തീ​ഫ്, ലു​ലു റീ​ജ​ന​ൽ മാ​നേ​ജ​ർ സ​ലാം…

Read More

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം; മൂന്നുപേർക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. തൃശ്ശൂരിലാണ് അപകടം. ശക്തൻ തമ്ബുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Read More