തൃശൂര്‍ പൂരം കലക്കലില്‍  കേസെടുത്ത് പൊലീസ്; എസ്‌ഐടിയുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്

തൃശൂര്‍ പൂരം കലക്കലില്‍  കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി)യുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്. എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എഫ്‌ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇന്നലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട…

Read More

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ഭീഷണി; ബസ് ഉടമയുടെ സംഘത്തിനെതിരെ കേസ്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ബസിന് ഫിറ്റ്നസ് നൽകാത്തതിന്റെ പേരിലാണ് മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥനെ ഒരു സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.  ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോർ സ്വദേശി ജെൻസൺ, പുത്തൂർ സ്വദേശി ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.  മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി…

Read More

‘നിർദ്ദേശം അപ്രായോഗികം; തൃശൂർ പൂരം വെടിക്കെട്ടിന് ഇളവ് വേണം’: കേന്ദ്ര നിർദ്ദേശത്തിനെതിരെ തിരുവമ്പാടി ദേവസ്വം

പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. കേന്ദ്ര ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്.  കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഓർമയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീകുമാർ പ്രതികരിച്ചു. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വേണം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താൻ പറ്റില്ല. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.  വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ തിരുവമ്പാടിയിലും അമർഷം…

Read More

വൻതോതിൽ പുതുച്ചേരി മദ്യ വിൽപ്പന; യുവാവ് പിടിയിൽ

തൃശൂരിൽ ടൂറിസ്റ്റ് ഹോമിന്‍റെ മറവിൽ വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തൃശൂർ റൗണ്ടിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം നടന്നത്. പാലക്കാട് ആലത്തൂർ സ്വദേശി പ്രദീപിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്നും 22.5 ലിറ്റർ പുതുച്ചേരി മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ തുണി കച്ചവടക്കാർ മുഖേന മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നും വൻതോതിൽ മദ്യം കടത്തി വിൽപ്പന നടത്തുന്നതായിരുന്നു…

Read More

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ​രാ​തി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ന​ഴ്‌​സി​ങ് വി​സ വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ ഒ​രാ​ള്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. തൃ​ശൂ​ര്‍ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി ക​ലാ​നി വീ​ട്ടി​ല്‍ കെ.​ആ​ര്‍. ര​ഞ്ജി​ത്തി​നെ​യാ​ണ് (40) എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ജൂ​ണി​ല്‍ എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, ചു​ങ്ക​ത്ത​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ന​ഴ്‌​സു​മാ​രു​ടെ വാ​ട്‌​സ്ആ​പ് കൂ​ട്ടാ​യ്മ​യി​ല്‍ ന​ഴ്‌​സി​ങ് വി​സ വാ​ഗ്ദാ​നം​ചെ​യ്ത് 34 ആ​ളു​ക​ളി​ല്‍നി​ന്ന് 11 ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി വി​സ​യോ പ​ണ​മോ ന​ല്‍കാ​തെ മു​ങ്ങി​യെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. ന​ഴ്‌​സി​ങ് വി​സ​ക്ക് സ​മീ​പി​ച്ച ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​നി​യെ വി​സ ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച​ശേ​ഷം കൂ​ടു​ത​ല്‍ വി​സ​യു​ണ്ടെ​ന്നും അ​തി​ലേ​ക്ക്…

Read More

പണം പലപ്പോഴായി റമ്മി കളിച്ച് കളഞ്ഞു; തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കയറ്റിയെന്നും 26 ന് കേരളത്തിലേക്ക് എത്തിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ചാലക്കുടി പോട്ട ഭാഗത്താണ് കാർ പുറത്തിറക്കിയത്. ഒരുമണിയോടെ ആദ്യ കവർച്ചക്കായി മാപ്രാണത്തേക്ക് പോയി. മൂന്നാമത്തെ കവർച്ചയും പൂർത്തിയാക്കിയപ്പോഴേക്കും കണ്ടെയ്നർ ലോറി ചാലക്കുടിയിൽ നിന്ന് മണ്ണുത്തി മുടിക്കോടെത്തി. മുടിക്കോട് വെച്ചാണ് കണ്ടെയ്ന‍ർ ലോറിയിലേക്ക് വീണ്ടും…

Read More

തൃശ്ശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ  ആറം​ഗ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചു

തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. മോഷണത്തിനായി ഉപയോ​ഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്.അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്‌നാട് പോലീസില്‍നിന്ന് ലഭിക്കുന്ന…

Read More

തൃശൂരിൽ വൻ എടിഎം കവർച്ച; കാറിലെത്തിയ സംഘം 65 ലക്ഷം രൂപ കവർന്നു

തൃശൂരിൽ വൻ എടിഎം കവർച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65ലക്ഷം രൂപയാണ് കവർന്നത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം. കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്. എസ്ബിഐ എടിമ്മുകളിലാണ് കവർച്ച നടന്നത്. കവർച്ചാസംഘമെത്തിയ കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബാങ്ക് ജീവനക്കാർക്ക് അലേർട്ട് മെസേജ് ലഭിച്ചതോടെയാണ്…

Read More

പൂരം കലക്കലുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂ: വി.എസ് സുനിൽ കുമാർ

പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. റിപ്പോർട്ടിൻമേൽ സർക്കാർ എന്താണ് ചെയ്യുക എന്നറിഞ്ഞതിന് ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്നും ആ ഘട്ടത്തിൽ അഭിപ്രായം പറയുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.  റിപ്പോർട്ട് പരിശോധിച്ച് തള്ളേണ്ടതാണോ കൂടുതൽ നടപടി ആവശ്യമാണോ എന്ന് സർക്കാർ തീരുമാനിക്കുമെന്ന് സുനിൽ കുമാർ വ്യക്തമാക്കി. പൂരം കലക്കലുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ…

Read More

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; മൃതദേഹം ആംബുലൻസ് വിളിച്ച് വരുത്തി ഉപേക്ഷിച്ചു

തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച്…

Read More