ബസും കാറും കൂട്ടിയിടിച്ചു; തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 4 പേ‍ര്‍ മരിച്ചു

തൃശ്ശൂർ എറവിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചവർ. നാല് പേരും കുടുംബത്തിലെ അംഗങ്ങളാണ്. ഉച്ചക്ക് 12:45 ഓടെയായിരുന്നു അപകടമുണ്ടായത്. 

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ശബരിമല ദർശനം കഴിഞ്ഞുവരുന്ന തീർഥാടകർക്ക് പമ്പയിൽ കെ എസ് ആർ ടി സി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. പമ്പയിലെ കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. പമ്പയിൽ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. ……………………………….. ബിഹാറിൽ 13 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം തകർന്നുവീണു. നിർമിച്ചിട്ട് അഞ്ച്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം. സർവേ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ……………………………….. പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ…

Read More

തൃശൂരിലെ ലഹരിക്കേസിൽ വിദ്യാർഥികളെ കണ്ടെത്താൻ ഊ‍‍‌ർജിത ശ്രമം

തൃശ്ശൂരിലെ ലഹരി കടത്തു കേസിൽ അന്വേഷണം തുടരുന്നു. ഇന്നലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതികളുടെ പറ്റു പുസ്തകത്തിൽ പേര് ഉണ്ടായിരുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൗൺസിലിംഗ് നൽകിയിരുന്നു. നാല് രക്ഷിതാക്കളെയാണ് ബോധവൽക്കരണം നടത്തിയത്. കൂടുതൽ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പറ്റു പുസ്തകത്തിൽ പലരുടെയും വിളിപ്പേരുകൾ ആണ് ഉള്ളത്. ഇതു വിദ്യാർഥികളെ കണ്ടെത്താൻ തടസം ആകുന്നുണ്ട്. പ്രതികളുടെ ഫോൺ വിവരം പരിശോധിക്കാൻ അന്വേഷണ സംഘം അനുമതി ചോദിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ഇടപാടുകാരായ വിദ്യാർഥികളിലേക്ക് എത്താൻ…

Read More

തൃശൂരില്‍ ദന്തൽ കോളേജിൽ ഭക്ഷ്യ വിഷബാധ; 10 വിദ്യാർത്ഥിനികൾ ചികിത്സയിൽ

തൃശൂർ അക്കിക്കാവ് പിഎസ്എം ദന്തൽ  കോളേജിൽ ഭക്ഷ്യ വിഷബാധ. ഇന്നലെ രാത്രി ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. 10 വിദ്യാർത്ഥിനികൾ ചികിത്സ തേടി. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. 

Read More

തൃശൂരില്‍ ദന്തൽ കോളേജിൽ ഭക്ഷ്യ വിഷബാധ; 10 വിദ്യാർത്ഥിനികൾ ചികിത്സയിൽ

തൃശൂർ അക്കിക്കാവ് പിഎസ്എം ദന്തൽ  കോളേജിൽ ഭക്ഷ്യ വിഷബാധ. ഇന്നലെ രാത്രി ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. 10 വിദ്യാർത്ഥിനികൾ ചികിത്സ തേടി. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. 

Read More

തൃശൂരില്‍ 20 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തൃശൂർ ആമ്പല്ലൂരിൽ കാറില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു.ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന് പുതുക്കാട് പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

Read More