തൃശൂരിലെ സദാചാര കൊലക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിൽ

തൃശൂരിലെ സദാചാര കൊലക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിൽ. ഗൾഫിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച തൃശൂരിലെത്തിക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. സംഭവത്തിൽ മരണപ്പെട്ട സ്വകാര്യ ബസ് ഡ്രൈവര്‍ സഹാറിനെ മർദിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. വനിതാ സുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ വന്നപ്പോഴായിരുന്നു ആക്രമണമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ വൈകുന്നതിൽ പൊലീസിനെ വിമര്‍ശിച്ച് സഹാറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആക്രമണത്തിന്‍റെ രണ്ടാംദിവസം നാട്ടിലെ വിവാഹ വിരുന്നില്‍ പ്രതികള്‍ പങ്കെടുത്തതായി സഹാറിന്റെ…

Read More

ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. മകൻ ആയുർവേദ ഡോക്ടറായ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചത് ഞായറാഴ്ചയായിരുന്നു. കടലക്കറിയിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയതെന്ന് മയൂര്‍നാഥൻ പറഞ്ഞു. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരും രക്തം ഛർദിച്ചു ഗുരുതരാവസ്ഥയിൽ…

Read More

തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ വൻതീപിടിത്തം

തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ വൻതീപിടിത്തം. അഗ്‌നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു. ഒരു ഘട്ടത്തിൽ തീ ആളിപ്പടർന്നിരുന്നു. ഭാഗികമായി തീ നിയന്ത്രണവിധേയമായി. എന്നാൽ കനത്ത പുക ഉയർന്നിട്ടുണ്ട്.. ചില വാഹനങ്ങൾ കത്തിനശിച്ചു. കൂടുതൽ വാഹനങ്ങൾ കത്തുന്നതിനു മുൻപ് അവ സ്ഥലത്തുനിന്നു മാറ്റാനായി. സർവീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. സുരക്ഷാ ജീവനക്കാരാണ് ആദ്യം തീ പടർന്നത് കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വിവരം അറിയിച്ചതിനാൽ മറ്റു വാഹനങ്ങൾ പെട്ടെന്നു മാറ്റാനായി. അതേസമയം, സർവീസ് സെന്റർ കത്തിനശിച്ചു.

Read More

തെങ്ങിന്‍ തോപ്പില്‍ തീപ്പിടിച്ചു; വയോധികന്‍ പൊള്ളലേറ്റ് മരിച്ചു

തൃശ്ശൂര്‍ പുല്ലൂരില്‍ തെങ്ങിന്‍തോപ്പില്‍ തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഈ പറമ്പില്‍ ജോലിക്കുനിന്നിരുന്ന ഊരകം സ്വദേശി സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിനുള്ള തെങ്ങിന്‍തോപ്പിലാണ് തീ പടര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അതിനിടെയാണ് സുബ്രനെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍തോപ്പില്‍ വലിയതോതില്‍ ആളിപ്പടര്‍ന്നതിനാല്‍, പറമ്പിനുള്ളിലുണ്ടായിരുന്ന സുബ്രന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നാണ് പ്രാഥമിക…

Read More

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീണ്‍ റാണ പിടിയിൽ

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ‌നാ​ല് കൊ​ല്ലം കൊ​ണ്ട് നൂ​റു…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…

Read More

ബസും കാറും കൂട്ടിയിടിച്ചു; തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 4 പേ‍ര്‍ മരിച്ചു

തൃശ്ശൂർ എറവിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചവർ. നാല് പേരും കുടുംബത്തിലെ അംഗങ്ങളാണ്. ഉച്ചക്ക് 12:45 ഓടെയായിരുന്നു അപകടമുണ്ടായത്. 

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ശബരിമല ദർശനം കഴിഞ്ഞുവരുന്ന തീർഥാടകർക്ക് പമ്പയിൽ കെ എസ് ആർ ടി സി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. പമ്പയിലെ കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. പമ്പയിൽ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. ……………………………….. ബിഹാറിൽ 13 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം തകർന്നുവീണു. നിർമിച്ചിട്ട് അഞ്ച്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം. സർവേ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ……………………………….. പോപുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ…

Read More

തൃശൂരിലെ ലഹരിക്കേസിൽ വിദ്യാർഥികളെ കണ്ടെത്താൻ ഊ‍‍‌ർജിത ശ്രമം

തൃശ്ശൂരിലെ ലഹരി കടത്തു കേസിൽ അന്വേഷണം തുടരുന്നു. ഇന്നലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതികളുടെ പറ്റു പുസ്തകത്തിൽ പേര് ഉണ്ടായിരുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൗൺസിലിംഗ് നൽകിയിരുന്നു. നാല് രക്ഷിതാക്കളെയാണ് ബോധവൽക്കരണം നടത്തിയത്. കൂടുതൽ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പറ്റു പുസ്തകത്തിൽ പലരുടെയും വിളിപ്പേരുകൾ ആണ് ഉള്ളത്. ഇതു വിദ്യാർഥികളെ കണ്ടെത്താൻ തടസം ആകുന്നുണ്ട്. പ്രതികളുടെ ഫോൺ വിവരം പരിശോധിക്കാൻ അന്വേഷണ സംഘം അനുമതി ചോദിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ഇടപാടുകാരായ വിദ്യാർഥികളിലേക്ക് എത്താൻ…

Read More