പതിനായിരം പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന്; തൃശൂർ കുട്ടനെല്ലൂരില്‍ പിറക്കുക പുതിയ ലോക റെക്കോര്‍ഡ്

ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 10,000 നര്‍ത്തകിമാര്‍ അണിനിരക്കുന്ന മെഗാതിരുവാതിര ഇന്ന് വൈകിട്ട് നാല് മണിക്ക് തൃശൂർ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സിഡിഎസ്സുകളില്‍ നിന്നുമുള്ള 10,000 അംഗങ്ങളാണ് മെഗാ തിരുവാതിരക്കളിയില്‍ അണിനിരക്കുന്നത്. ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശവുമായി പതിനായിരം നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ അത് പുതിയ ചരിത്രമായി മാറും. 10 മിനുട്ട് നീണ്ടു നില്‍ക്കുന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ രാജന്‍ ഭദ്രദീപം…

Read More

തൃശൂർ ചേറ്റുപുഴയിലെ യുവാവിന്റെ മരണം; വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെന്ന് പൊലീസ്

തൃശൂർ ചേറ്റുപുഴയിൽ നടന്ന യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെു.അരിമ്പൂർ സ്വദേശി ഷൈനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. കേസിൽ ഷൈനിന്റ സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്നാണ് പ്രതികൾ ആദ്യം ധരിപ്പിച്ചത്. എന്നാൽ വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സഹോദരനും കൂട്ടുകാരനും ചേർന്ന് ആംബുലൻസ് വിളിച്ച്…

Read More

മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്ത 2 പേർ അറസ്റ്റിൽ

തൃശൂരിൽ മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. യുവാക്കളാണു ബാർ അക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ്  അറിയിച്ചു. അറസ്റ്റിലായവർ ഉൾപ്പെടെ നാലു പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്കു നല്‍കാനാവശ്യപ്പെട്ടു. ബാര്‍ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തടയാൻ…

Read More

ആദിവാസി യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവ് പിടിയിൽ

തൃശൂരില്‍ ആദിവാസി യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർ‌ത്താവ് പിടിയിൽ. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമായിരുന്നു കൊലപാതക കാരണം.  ണ്ടു ദിവസം മുൻപായിരുന്നു ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് ഗീതയുടെ തലയ്ക്കേറ്റ അടിയായിരുന്നു കൊലപാതക കാരണമെന്ന് പൊസ്റ്റ്മോർട്ടത്തിൽ തെളfഞ്ഞു. കൊലപാതകത്തിനു ശേഷം ഭർത്താവ് സുരേഷിനെ കാണാതായിരുന്നു. ഇയാൾ കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ചാലക്കുടി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളിൽ സുരേഷ് വന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചു. ഇന്ന്…

Read More

വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന് കൊച്ചുമകൻ; പ്രതിയെ തിരഞ്ഞ് പൊലീസ്

തൃശൂർ വടക്കേക്കാട് വൈലത്തൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൈലത്തൂർ അണ്ടിക്കോട്ട് കടവ് പനങ്ങാവിൽ അബ്ദുള്ള(75), ഭാര്യ ജമീല (64) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകൻ മുന്ന എന്ന ആഗ്മലിനെ പൊലീസ് അന്വേഷിക്കുകയാണ്. ഗുരുവായൂർ എസിപി കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവ ശേഷം പ്രതി ഒളിവിൽ പോയെന്നാണ് വിവരം. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകനും താമസിച്ചിരുന്നത്. കൊച്ചുമകന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന…

Read More

തൃശൂരിലെ കാട്ടാനയെ കൊന്ന് കൊമ്പെടുത്തതിനു പിന്നിൽ ആറംഗ സംഘം; പ്രതികളെ പിടികൂടാൻ ഊർജിത നീക്കം

തൃശൂരിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്റേതാണ് മൊഴി. കൂടാതെ രണ്ട് പേരുടെ പേരുവിവരങ്ങൾ കൂടി അഖിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളതാണ് അന്വേഷണത്തിൽ നിർണായകമായത്. അതിനിടെ, കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗശല്യം തടയാൻ റബർ തോട്ടത്തിൽ കെട്ടിയ കമ്പിയിൽ നിന്നാണ് ആനക്ക് ഷോക്കേറ്റതെന്ന്…

Read More

ആന ചരിഞ്ഞത് പന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ്; പ്രധാന പ്രതിക്കായി പൊലീസ് ഗോവയില്‍

ചേലക്കരയിൽ ആനയുടെ ജഡം കണ്ടെത്തിയ കേസിൽ നാലുപേരെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നു.വാഴക്കാട് സ്വദേശി റോയി കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ തട്ടിയാണ് ആന കിണറ്റിൽ വീണത്. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാൾ ആനയെ കുഴിച്ചുമൂടുകയായിരുന്നു. മുഖ്യപ്രതിയായ റോയ് ഗോവയിലേക്ക് കടന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതുപ്രകാരം അന്വേഷണസംഘം ഗോവയിലെത്തി. നാലുപേരാണ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. ഇവർക്ക് കേസുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും അന്വേഷണത്തിൽ കണ്ടെത്തി….

Read More

തൃശൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

തൃശൂർ ചൊവ്വന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രൻറെ മകൻ വിജീഷാണ്(27) മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പന്തല്ലൂർ ഭാഗത്തുനിന്നും ചൊവ്വന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് അപകടമുണ്ടായെന്നാണ് നിഗമനം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

റമ്മി കളിച്ച് 50 ലക്ഷം കടം; ബാങ്കിലെത്തിയത് കൊള്ളയടിച്ച് കടം തീർക്കാൻ, തൃശൂരിലെ പ്രതിയുടെ മൊഴി

പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയുടെ മൊഴി പുറത്ത്. റമ്മി കളിച്ച് ലക്ഷങ്ങൾ കടം വരുത്തിയെന്നും ഇത് തീർക്കാനാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്നും ലിജോ പൊലീസിനോട് പറഞ്ഞു. കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വലിയ തുകകൾ കടം വാങ്ങി കളിച്ചു. ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപ മൊത്തം ബാധ്യതയുണ്ടായി. വീട് ലോൺ ഇനത്തിൽ 23 ലക്ഷം കടമുണ്ട്. അമ്പത് ലക്ഷത്തിൽ ഭൂരിഭാഗവും റമ്മി കളിച്ച്…

Read More

തൃശൂരിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം

ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് തൃശൂരിൽ ഒരു മരണം. മൂന്നു പേർക്ക് ഗുരുതര പരുക്കേറ്റു. മരിച്ച ഓട്ടോ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. 

Read More