ഷോളയാർ ചുങ്കത്ത് അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

ഷോളയാർ ചുങ്കത്ത് അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. വിനോദ യാത്രാ സംഘത്തിലെ യുവാക്കളാണ് മുങ്ങിമരിച്ചത്. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർഥികളാണ് മരിച്ചവർ. അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലേക്ക് എത്തിയത്. ഇവരിൽ അഞ്ച് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read More

ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; സംഭവം തൃശൂർ പുത്തൂരിൽ

ചിറയിൽ കുളിക്കാൻ ഇറങ്ങിയ നാല് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിലാണ് അപകടം ഉണ്ടായത്. അബി ജോണ്‍,അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെ ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്….

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാര്‍ നടത്തിയ ഇടപാടുകളിലും വിവരങ്ങള്‍ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാനും നിര്‍ദ്ദേശം നല്‍കി. സിപിഎം നേതാവ് എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Read More

ഡോർ അടഞ്ഞില്ല; വന്ദേ ഭാരത് എക്‌സ്പ്രസ് 20 മിനിട്ട് തൃശൂരിൽ പിടിച്ചിട്ടു

ഓട്ടോമാറ്റിക് ഡോർ അടയാത്തതിനെ തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് 20 മിനിട്ട് തൃശൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. രാവിലെ ഒമ്പതരയോടെ തൃശൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്.  തൃശൂരിൽ നിന്നും 9.32 ന് പുറപ്പെടേണ്ട വണ്ടി 9.55 നാണ് പുറപ്പെട്ടത്. എഞ്ചിനിൽ നിന്നും ഡോറിലേക്കുള്ള പവർ സപ്ലെ തകരാറായതാണ് ഡോർ അടയാതിരുന്നതിന്റെ കാരണം.  

Read More

മകനെയും ചെറു മകനെയും തീ കൊളുത്തി കൊന്ന അച്ഛനും മരിച്ചു; മരുമകൾ ചികിത്സയിൽ

മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട്,മകനേയും ചെറുമകനേയും കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവും മരിച്ചു. തൃശൂർ കൊട്ടേക്കാടൻ ജോൺസൻ (67)ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൻ.തൃശൂർ ചിറക്കേക്കോട് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടന്നാണ് പിതാവ്, മകനെയും മരുമകളെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തിയത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിയും അദ്ദേഹത്തിന്റെ മകന്‍ ടെണ്ടുല്‍ക്കറും അന്ന് തന്നെ മരിച്ചിരുന്നു. മരുമകൾ ഇപ്പോഴും ചികിത്സയിലാണ്.

Read More

തൃശൂരിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

തൃശൂരിൽ കുടുംബവഴക്കിനെതുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോജിയുടെ ഭാര്യ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരും കൊച്ചിയിൽ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച ജോൺസൺ തൃശൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിനുശേഷം…

Read More

തൃശൂര്‍ ചൊവ്വൂരില്‍ പോലീസുകാരനെ വെട്ടി പരുക്കേൽപ്പിച്ച സംഭവം; രക്ഷപെട്ട പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

തൃശൂർ ചൊവ്വൂരിൽ പൊലീസുകരനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയും കൂട്ടാളികളും പിടിയിലായി. കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെട്ടി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂര്‍ നന്ദിക്കരയില്‍ വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജൊയും വഴില്‍ വെച്ച് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് സുഹൃത്ത്…

Read More

തന്നെ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങളായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി

വയലാറും പി. ഭാസ്‌കരനുമൊക്കെ ബുദ്ധിജീവി പടങ്ങൾക്ക് പാട്ടുകളെഴുതിയപ്പോൾ തന്നെ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങളായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി. ദൃശ്യ ഗുരുവായൂർ സംഘടിപ്പിച്ച ശ്രീകുമാരൻ തമ്പിയുടെ ‘പാട്ടിന്റെ വഴിയിൽ’ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ സംവിധായകൻ ഹരിഹരൻ പുരസ്‌കാരം നൽകി ആദരിച്ചു. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പിറന്ന വഴികളും 25 മികച്ച ഗാനങ്ങളുടെ വിശേഷങ്ങളും പങ്കിട്ടായിരുന്നു പാട്ടിന്റെ വഴി അരങ്ങേറിയത്. ഗാനരചയിതാവ് റഫീഖ് അഹമ്മദും മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രനും പാട്ട് സംവാദം നയിച്ചു. ആദരച്ചടങ്ങിൽ ദൃശ്യ പ്രസിഡന്റ് കെ.കെ….

Read More

തൃശൂരിൽ വൻ സ്വർണ കവർച്ച; കാറിലെത്തിയ സംഘം 3.2 കിലോ സ്വർണാഭരണം തട്ടിയെടുത്തു

നഗരത്തിൽ വൻ സ്വർണ കവർച്ച. കാറിലെത്തിയ സംഘം ആഭരണ നിർമാണശാലയിലെ ജീവനക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു. 3.2 കിലോ വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നെടുത്തത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ ഈസ്റ്റ് പൊലീസാണ് നേതൃത്വം നൽകുന്നത്. നിർമാണം പൂർത്തിയാക്കിയ ആഭരണങ്ങൾ ആഴ്ചയിൽ ഒരുദിവസം കന്യാകുമാരിയിലെ ജ്വല്ലറികളിൽ എത്തിക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം ഇതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ നാൽവർ സംഘം…

Read More

തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് അപകടം; മൂന്ന് യുവാക്കളെ കാണാതായി

തൃശൂർ ജില്ലയിലെ ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് യുവാക്കളെ കാണാതായി. മൂന്ന് പേരെയാണ് കാണാതായത്. ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. ഒരാൾ നീന്തി കരയ്ക്കു കയറി. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ല. വൈകിട്ട് 4 മണിയോടെയാണ് സംഭവം. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്. 

Read More