തൃശൂരിൽ മൂന്ന് കുട്ടികളുമായി കിണറ്റിൽ ചാടി യുവതി; രണ്ട് കുട്ടികൾ മരിച്ചു, മാതാവും ഒരു കുട്ടിയും ചികിത്സയിൽ

തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. മാതാവ് സയന, ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. മരിച്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ…

Read More

‘തൃശ്ശൂർ എടുത്തിരിക്കും’: ജൂൺ 4ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ജൂൺ 4 ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും തൃശ്ശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും ഇരിങ്ങാലക്കുടയിലെ പൊതുപരിപാടിയിൽ സംസാരിക്കവെ സുരേഷ് ​ഗോപി പറഞ്ഞു. തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. അതേ സമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിൽ സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കലക്ടർ വിശദീകരണം തേടിയിരുന്നു. വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന…

Read More

തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നൽകിയ പരാതിയിൽ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നൽകിയത്. സ്ഥാനാർഥിയുടെ അഭ്യർഥനയിൽ അവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. ജില്ലയിലെ…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകരാന്‍ റോബോട്ടുകൾ

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഊർജം പകരാന്‍ റോബോട്ടുകളും. തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ജില്ലാ ഭരണകൂടെ റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ വോട്ടർമാരെയും ആകർഷിക്കാനും വോട്ടർമാരില്‍ ഇലക്ഷന്‍ അവബോധം സൃഷ്ടിക്കാനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത്.  പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ വ്യക്തമാക്കി….

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരം, കോഴിക്കോട് , തൃശൂർ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എൻഡിഎ സ്ഥാനാർഥികളുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രിൽ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദർശനം. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സമീപ കാലത്ത് അഞ്ച് തവണയാണ് മോ​ദി കേരളത്തിലെത്തിയത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികൾ നടന്നത്.

Read More

തൃശൂർ പമ്പിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശൂർ ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്ക് സമീപത്തുളള പെട്രോൾ പമ്പിൽ ഷാനവാസ് സ്‌കൂട്ടറിലെത്തി കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.  ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. തുടർന്ന് തൊട്ടടുത്ത വാഹനത്തിൽ പെട്രോൾ അടിക്കാൻ…

Read More

ആന എഴുന്നെള്ളിപ്പിന് സുരക്ഷ ഉറപ്പാക്കണം; ഉത്തരവുമായി തൃശൂരില്‍ ജില്ലാ കളക്ടറുടെ

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആന എഴുന്നെള്ളിപ്പിന് സുരക്ഷാ മുൻകരുതൽ കർശനമാക്കാൻ ജില്ലാ കളറുടെ ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ആന എഴുന്നെള്ളിപ്പ് നടത്തേണ്ടതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാൽ നിയന്ത്രിക്കാൻ മയക്കുവെടി വിദഗ്ധനടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആറാട്ടുപുഴ പൂരത്തിന് ആന എഴുന്നെള്ളിപ്പ് മാനദണ്ഡങ്ങൾ പാലിച്ചാണോ നടന്നത് എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഇക്കാര്യം പരിശോധിച്ച് അറിയിക്കണം. ആനകൾക്ക് പൊതുജനത്തിൽ നിന്ന് പ്രകോപനമുണ്ടാകുന്നില്ലെന്ന്  ദേവസ്വം ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്. അതുപോലെ ആൾക്കൂട്ടത്തെ…

Read More

തൃശൂരിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ ; എസി മൊയ്തീൻ , എം എം വർഗീസ് , എം കെ കണ്ണൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റോടെ കരുവന്നൂർ ബാങ്ക് കേസിൽ നേതാക്കൾക്കെതിരെ ഇ.ഡി നടപടിയുണ്ടാകുമെന്ന് സി.പി.ഐ.എമ്മിന് ആശങ്ക. തൃശൂരിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ സെക്രട്ടറി എം.എം വർഗീസ്, എ.സി മൊയ്തീൻ, എം.കെ കണ്ണൻ, പി.കെ ബിജു എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

Read More

തൃശൂരിലെ ഡിവൈഎഫ്ഐ നേതാവ് സിപിഐഎം ഓഫീസിൽ ജീവനൊടുക്കി

തൃശൂർ കുന്നംകുളം കേച്ചേരിയിൽ ഡി വൈ എഫ് ഐ നേതാവ് പാർട്ടി ഓഫീസിൽ ജീവനൊടുക്കി. ഡി വൈ എഫ് ഐ കേച്ചേരി മേഖല പ്രസിഡന്‍റ് സുജിത്താണ് സി പി ഐ എം കേച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സുജിത്ത് ജീവനൊടുക്കിയതെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

പദ്മജ വേണുഗോപാൽ തൃശൂരിൽ പ്രചാരണത്തിന് ഇറങ്ങും; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി

കോണ്‍ഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരില്‍ പ്രചാരണത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി പറഞ്ഞു. പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് ആര്‍ക്കും പങ്കില്ല. തന്നെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും താന്‍ അനുസരിക്കുകയെന്നും സുരേഷ് ഗോപി…

Read More