
പോലീസുമായുള്ള തര്‍ക്കം; തിരുവമ്പാടി വിഭാഗം പൂരം നിറുത്തി വച്ചു
പൊലീസിന്റെ നിയന്ത്രണം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിറുത്തിവച്ചു. രാത്രി ഒന്നരയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടത്തുന്നതിനിടെ നടുവിലാൽ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം. നേരത്തെ തേക്കിൻകാട്ടിലേക്ക് പ്രവേശിക്കുന്ന പാണ്ടി സമൂഹമഠം വഴിയിൽ നിന്നുള്ള ഭാഗത്തെ വഴി പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചരുന്നു. ഇതുമൂലം…