പുതിയ ഉത്തരവിലും കടുത്ത നിയമങ്ങൾ; തൃശ്ശൂർ പൂരത്തിന് ആനയെ വിടില്ലെന്ന് ഉടമകളുടെ സംഘടന

തൃശ്ശൂർ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫന്റ് ഓണേഴ്‌സ് അസോസിയേഷൻ. വനംവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിന്റെ ഡോക്ടർമാരുടെ പരിശോധനയുണ്ടെങ്കിൽ ആനകളെ വിടില്ലെന്നാണ് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട്. പുതിയ ഉത്തരവിൽ കടുത്ത നിയമങ്ങളാണുള്ളതെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു.

Read More

തൃശൂർ പൂരത്തിന് ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണം; ഹൈക്കോടതി

തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇക്കാര്യങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. കഠിനമായ ചൂടാണ് കേരളത്തിലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നത് എന്ന് കോടതി പറഞ്ഞു. നേരത്തെ 50 മീറ്റർ…

Read More

‘ആനകളുടെ 50മീ. പരിധിയിൽ ആളുകൾ നിൽക്കരുത്’; തൃശ്ശൂർപൂരത്തിന് സർക്കുലറുമായി വനംവകുപ്പ്

തൃശ്ശൂർ പൂരത്തിൻറെ ആനയെഴുന്നെള്ളിപ്പിന് വനംവകുപ്പിൻറെ സർക്കുലർ. 50 മീറ്റർ അകലെ ആളു നിൽക്കരുത്.15 ന് മുമ്പ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കുലറിലുള്ളത്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കി. ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും. പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുമോയെന്ന കാര്യത്തിൽ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും. മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്‌നസ്…

Read More

തൃശൂർ താലൂക്കിൽ മദ്യനിരോധനം; ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20ന് ഉച്ചയ്ക്ക് രണ്ടുവരെ

തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മദ്യനിരോധനം ഏർപ്പെടുന്നതിനാൽ വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും വിൽപനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കർശനമായി തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും പൊലീസ്, എക്സൈസ് വകുപ്പ് അധികൃതർക്ക്…

Read More

തൃശൂർ താലൂക്കിൽ മദ്യനിരോധനം; ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20ന് ഉച്ചയ്ക്ക് രണ്ടുവരെ

തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മദ്യനിരോധനം ഏർപ്പെടുന്നതിനാൽ വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും വിൽപനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കർശനമായി തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും പൊലീസ്, എക്സൈസ് വകുപ്പ് അധികൃതർക്ക്…

Read More

തൃശൂർ പൂരം പ്രതിസന്ധി ; യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ.ദേവസ്വം പ്രതിനിധികളുമായടക്കം വിഷയം ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായി യോഗം ചേരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും. തൃശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന് തറവാടക ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി രാഷ്ട്രീയ പോരിലേക്ക് മാറുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കിയാണ് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍…

Read More

തൃശൂർ പൂരത്തിന് പരിസമാപ്തി; ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശൂർ പൂരത്തിന് പരിസമാപ്തിയായി. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾ അവസാനിച്ചു. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രിൽ 19നാണ് അടുത്ത വർഷത്തെ തൃശൂർ പൂരം. അക്ഷരാർത്ഥത്തിൽ ജനസാഗരം തന്നെയാണ് തേക്കിൻകാട് മൈതാനത്തിൽ ഇന്നലെ മുതൽ കാണാനുണ്ടായിരുന്നത്. തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എർണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കും നാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരൻ ശ്രീമൂല സ്ഥാനത്തെത്തിയത്….

Read More

തൃശൂർ പൂരത്തിന് കർശന സുരക്ഷ; പെസോയുടെ നിർദ്ദേശം പൂർണ്ണമായി പാലിച്ച് വെടിക്കെട്ട്

ഇത്തവണ തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ വ്യക്തമാക്കി. പെസോയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പൂര്‍ണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുക. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്ത യാഴ്ച നടക്കും. തൃശൂര്‍ കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ മെഗാ ഇവന്‍റിന് തയാറെടുക്കുകയാണ് കൃഷ്ണതേജ. അസിസ്റ്റന്റ് കലക്ടറായി തൃശൂരിൽ സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.  ഏപ്രിൽ മുപ്പതിന് നടക്കാൻ പോകുന്ന തൃശൂർ പൂരം മുൻവർഷങ്ങളിലേതും പോലെ സുരക്ഷിതമായി നടത്താൻ ഒരുക്കങ്ങളായെന്ന് പ്രസ് ക്ലബ്ബിന്‍റെ മുഖാമുഖത്തില്‍ കളക്ടര്‍ വ്യക്തമാക്കി. വെടിക്കെട്ടിന്…

Read More