
‘ഗൂഢാലോചന ഒളിപ്പിക്കാനുള്ള തത്രപാടാണ് നടക്കുന്നത്, പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം’; വി.ഡി സതീശൻ
തൃശൂർ പൂരം കലക്കിയതിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. പൂരം കലക്കൽ റിപ്പോർട്ടിന് എന്ത് പ്രസക്തിയാണ് ഇനിയുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണ റിപ്പോർട്ടിൽ അസ്വഭാവികത ഉണ്ട്. ആരോപണ വിധേയനായ എഡിജിപി തന്നെ അന്വേഷിച്ചതോടെ അന്വേഷണം പ്രഹസനമായെന്നും പൂരം കലക്കിയതിന്റെ ഗൂഢാലോചന ഒളിപ്പിക്കാനുള്ള തത്രപാടാണ് നടക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രശ്നം നടക്കുമ്പോൾ മുഖ്യമന്ത്രിയും എഡിജിപിയും എന്ത് കൊണ്ട് ഇടപെട്ടില്ലെന്ന് വി.ഡി സതീശൻ ചോദിച്ചു. എല്ലാവരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണിത്. പൂരം കലക്കി…