
പൂരം പ്രതിസന്ധിയിൽ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണം; ചെന്നിത്തല
തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് എന്തിനാണ് പിടിവാശിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും ഗ്രൗണ്ട് സൗജന്യമായി നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ രാപകൽ സമരം സമാപനത്തിലാണ് ചെന്നിത്തലയുടെ പരാമർശങ്ങൾ. കോർപറേഷൻ ഓഫീസിനു മുമ്പിലെ പ്രദർശന നഗരിയിലാണ് സമരം നടന്നത്….