
പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ ആക്രമിച്ചു; പുതിയ വാദവുമായി സുരേഷ് ഗോപി
തൃശൂർ പൂരനഗരിയിൽ എത്തിയത് ആംബുലൻസിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നും അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലൻസിൽ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ‘ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ…