വാഹനം ആക്രമിക്കപ്പെട്ടെങ്കിൽ എന്തുകൊണ്ട് സുരേഷ് ഗോപി പൊലീസിനെ അറിയിച്ചില്ലെന്ന് വി.എസ്. സുനിൽകുമാർ, സത്യം വെളിച്ചെത്തുവരുമെന്ന ഘട്ടത്തിൽ നുണകൾ പ്രചരിപ്പിക്കുന്നു

സുരേഷ് ഗോപി തൃശൂർ പൂരത്തിനിടയിലേക്ക് ആംബുലൻസിൽ എത്തിയത് പൂരം അട്ടിമറിക്കുന്നതിൻറെ ഭാഗമാണെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. ആംബുലൻസ് സഞ്ചരിക്കാൻ മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ പോലുമല്ല സുരേഷ് ഗോപി സഞ്ചരിച്ചത്. പൂരത്തിനിടെ തൻറെ വാഹനം ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ വാദം കള്ളമാണെന്നും സുനിൽ കുമാർ പറഞ്ഞു. ഗുണ്ടകൾ ആക്രമിച്ചുവെങ്കിൽ ഇത്രയും കാലം എന്തുകൊണ്ട് അത് പറഞ്ഞില്ലെന്ന് സുനിൽകുമാർ ചോദിച്ചു. സുരേഷ് ഗോപി അന്ന് സ്ഥാനാർഥിയാണ്. അങ്ങനെയൊരാളെ പൂരത്തിനിടെ അക്രമിച്ചുവെങ്കിൽ എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ല. ആദ്യം പറഞ്ഞ…

Read More

പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ ആക്രമിച്ചു; പുതിയ വാദവുമായി സുരേഷ് ഗോപി

തൃശൂർ പൂരനഗരിയിൽ എത്തിയത് ആംബുലൻസിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നും അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലൻസിൽ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ‘ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ…

Read More

‘തൃശൂർ പൂരം കലങ്ങി എന്നല്ല , കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാട്’ ; പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പൂരം കലക്കി എന്ന് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്‍റെ ആവശ്യമാണ്. പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിലൂടെയാണ് വിശദീകരണം. പൂര ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വ്യാപക…

Read More

തൃശൂർ പൂരം കലക്കൽ ; എഡിജിപി എംആർ അജിത് കുമാറിന് എതിരായ ഹർജി ഫയലിൽ സ്വീകരിച്ചു

തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ കുമാറിനെതിരായി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ആണ് ഹർജി ഫയലിൽ സ്വീകരിച്ചത്. പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടൽ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കോൺഗ്രസ് നേതാവ് വി ആർ അനൂപ് ആണ് ഹർജി നൽകിയത്. എഡിജിപി എം ആർ അജിത്കുമാറിനെ കേസിൽ പ്രതിചേർക്കാത്ത പശ്ചാത്തലത്തിലാണ് ഹർജി. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഡിജിപി സർക്കാരിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ…

Read More

ഒരു വശത്ത് പൂരം കലങ്ങിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നു, മറുവശത്ത് എഫ്ഐആർ, സാഹചര്യം അനുസരിച്ച് എന്തും പറയുന്ന സമീപനം; വിമുരളീധരൻ

തൃശ്ശൂർ പൂരം കലങ്ങിയില്ലല്ലോ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വി മുരളീധരൻ. പ്രശ്‌നത്തെ നിസ്സാരവത്കരിക്കരുത്. പ്രസംഗം എഴുതി നൽകുന്നവർ കുറച്ചുകൂടി ശ്രദ്ധിക്കണം. ഇതേ മുഖ്യമന്ത്രിയാണ് തൃതല അന്വേഷണം പ്രഖ്യാപിച്ചത്. സാഹചര്യം അനുസരിച്ച് എന്തും പറയുന്ന സമീപനം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം പിടിച്ചെടുക്കാൻ കുറച്ചു കാലങ്ങളായി സിപിഎം ശ്രമം നടത്തുന്നുണ്ട്. എസ്പി നടത്തിയ നിയന്ത്രണങ്ങൾ പൂരം പിടിച്ചെടുക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ്. എസ്പി ആരുടെ നിർദേശപ്രകാരമാണ് ഇതൊക്കെ നടത്തിയത്. ഇതൊന്നും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു…

Read More

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസ് എഫ്ഐആറിൽ പരാമർശം; ആരെയും പ്രതി ചേർത്തിട്ടില്ല

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസിന്റെ എഫ്‌ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ പ്രധാന പരാമർശം. എന്നാൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഐ സി ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പൂരം അലങ്കോലമാക്കിയത് അന്വേഷിക്കുന്ന എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്‌ഐആറിലുണ്ട്. തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ…

Read More

‘തൃശൂർ പൂരം കലക്കൽ വിവാദത്തിൽ രാഷ്ട്രീയ നേട്ടത്തിനായി പേര് വലിച്ചിഴയ്ക്കരുത്’; നിയമ നടപടിക്ക് ആർഎസ്എസ്

തൃശൂർ പൂരം കലക്കിയതിനു പിന്നിൽ ആർഎസ്എസാണെന്ന പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. നിയമസഭയിൽ നടത്തിയ ആരോപണങ്ങളിലാണ് നടപടി. വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണാനാണ് തീരുമാനം. മന്ത്രി, എംഎൽഎ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകൾ നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്നാണ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. രാഷ്ട്രീയ നേട്ടത്തിന് ആർഎസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നാണ് പ്രസ്താവനയിലെ മുന്നറിയിപ്പ്. ആരോപണങ്ങൾ ഉത്സവങ്ങളെ സംഘർഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ…

Read More

പൂരം കലക്കാനാണ് സുരേഷ് ഗോപിയെ കൊണ്ടുവന്നതെന്ന് തിരുവഞ്ചൂർ; ആക്ഷൻ ഹീറോ ആയി അവതരിപ്പിച്ചു

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ അവതരിപ്പിക്കുന്നു. ആക്ഷൻ ഹീറോ ആയി എൻഡിഎ സ്ഥാനാർഥിയെ അവതരിപ്പിച്ചുവെന്നും മന്ത്രിമാർക്കും എംഎൽഎമാർക്കും കിട്ടാത്ത സൗകര്യം പൂരപ്പറമ്പിൽ സുരേഷ് ഗോപിക്ക് ഒരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് സഹായിക്കാതെ എൻഡിഎ സ്ഥാനാർഥിക്ക് ആംബുലൻസിൽ എത്താൻ കഴിയുമോ? വീഴ്ചകളില്ലാതെ നടപ്പിലാക്കാൻ സർക്കാർ നേരത്തെ നടപടികൾ എടുക്കേണ്ടതായിരുന്നു. ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയില്ല. സാധാരണഗതിയിൽ വാഹനങ്ങൾ തടയാറുണ്ട്. കണിമംഗലം ശാസ്താവിൻറെ എഴുന്നള്ളിപ്പ് വന്നത് വൈകി. സാധാരണ ജനക്കൂട്ടത്തെ രണ്ടായി തിരിക്കും. ജനക്കൂട്ടത്തെ…

Read More

പൂരം കലക്കലിൽ തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം; എഡിജിപിയുടെ വീഴ്ചകൾ ഡിജിപി അന്വേഷിക്കും

തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിനു മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത്കുമാറിന് ഉണ്ടായ വീഴ്ചകൾ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും. അതേസമയം എഡിജിപിയെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റുന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ലെന്നാണു സൂചന. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ട് ഡിജിപിയും ആഭ്യന്തരവകുപ്പും തള്ളിയിരുന്നു.

Read More

പൂരം കലക്കലിലെ എഡിജിപി റിപ്പോർട്ട് തളളി സർക്കാർ; പുനരന്വേഷണം വേണമെന്ന് നിർദേശം, എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശുപാർശ

തൃശൂർ പൂരം കലക്കലിലെ എഡിജിപി എം.ആർ അജിത് കുമാറിൻറെ റിപ്പോർട്ട് സർക്കാർ തള്ളി. പുനരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശുപാർശ ചെയ്തു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശുപാർശയുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും. തൃശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തുടരന്വേഷണത്തിൻറെ സൂചന നൽകിയിരുന്നു. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശുപാർശയോടുകൂടി ലഭിച്ചു എന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.ആഭ്യന്തര സെക്രട്ടറിയുടെ നിലപാടറിഞ്ഞശേഷം തുടർ…

Read More