
തൃശൂർ പൊലീസ് അക്കാദമിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോടുള്ള മോശം പെരുമാറ്റം ; ഓഫീസർ കമാന്ററെ മാറ്റി നിർത്തിയെന്ന് അക്കാദമി ഡയറക്ടർ
തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഓഫീസർ കമാന്റ് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചതായി അക്കാദമി ഡയറക്ടർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അക്കാദമി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടും വരെ ഓഫീസർ കമാന്ററെ താത്കാലികമായി ചുമതലയിൽ നിന്നും മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും ഡയർക്ടർ അറിയിച്ചു. അക്കാദമി ഡയറക്ടറുടെ അറിയിപ്പ് ഇപ്രകാരം കേരള പോലീസ് അക്കാദമിയിലെ വനിതാ ഹവിൽദാർ മേലുദ്യോഗസ്ഥനായ ഓഫീസർ കമാന്റ്ന്റിൽ നിന്നും നേരിട്ട അപമാന…