തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കടലായി പണ്ടാരപറമ്പിൽ ഗോപി കുട്ടപ്പന്‍ (57) ആണ് ഗുബ്രയില്‍ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറ്‌ വര്‍ഷമായി ഒമാനിലുണ്ട്. പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി. മക്കള്‍: അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസി എഫ് സർവീസ് ആൻഡ് വെൽഫെയർ ഭാരവാഹികള്‍ അറിയിച്ചു.

Read More

റാസൽഖൈമയിൽ ജ്വല്ലറി ജീവനക്കാരനായ തൃശൂർ സ്വദേശി അന്തരിച്ചു

തൃശൂർ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ അന്തരിച്ചു. കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ വർഗീസ് പോളാണ് മരിച്ചത്. 35 വയസായിരുന്നു. അൽ മേരീദ് സഫ ജ്വല്ലറി ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.

Read More

നടിയോട് അപമര്യാദയായി പെരുമാറിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി തൃശൂർ സ്വദേശി

യുവനടിയോട് ഫ്‌ലൈറ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് തൃശൂർ സ്വദേശി ആന്റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നുവെന്നും ആന്റോ ഹർജിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.  കഴിഞ്ഞ ദിവസമാണ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മലയാളത്തിലെ യുവനടി രം?ഗത്തെത്തിയത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. സഹയാത്രക്കാരൻ തന്നോട്…

Read More

ഒമാനിലെ സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

സന്ദർശക വിസയിൽ എത്തി ഒമാനിലെ സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. തിരുവില്ലുവാമല മലേശമംഗലം പറമ്പത്ത് വീട്ടിൽ പി.എൻ അനീഷ് കുമാർ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മസ്‌കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ ആണ് നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം നാട്ടിലെത്തിച്ചത്. പത്ത് ദിവസം മുമ്പാണ് അനീഷ് ഒമാനിൽ സന്ദർശക വിസയിൽ എത്തിയത്.

Read More