
മൃതദേഹം മറവുചെയ്യുന്ന ബാഗ് വാങ്ങിയതിൽവരെ അഴിമതി; അനിൽ അക്കര
കോവിഡ് കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിന് എൻ.ആർ.എച്ച്.എം വഴി ലഭിച്ച 8.19 കോടി രൂപയിൽ വലിയ കൊള്ളനടന്നുവെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കൽ കോളേജ് എച്ച്ഡിഎസ് വിഭാഗവും ചേർന്നാണ് കൊള്ള നടത്തിയതെന്നും അനിൽ അക്കര ആരോപിച്ചു. ഇതുസംബന്ധിച്ച് എച്ച്ഡിഎസ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡിന്റെ മറവിൽ ഇത്രയും വലിയ കൊള്ള നടത്തുമെന്ന് കരുതിയില്ല. അക്കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആകെ 3700റോളം…