കസ്റ്റഡി മരണം; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണം: പ്രതിപക്ഷ നേതാവ്

തൃപ്പുണിത്തുറ കസ്റ്റഡി മരണത്തിൽ സി ഐ ഉൾപ്പെടെ ഉള്ളവ‍ർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിഐ അവിടെ നടത്തുന്നത് ക്രൂരമായ മർദനമാണ്. പൊലീസ് സ്റ്റേഷനെതിരെ വ്യാപക പരാതി ഉണ്ട്. കുറ്റക്കാ‍രായ പൊലീസുകാ‍ർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് സമരം നടത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു.  ആളുകളെ തല്ലാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് കുഴപ്പം പിടിച്ചവരായി മാറി. ജില്ലാ പോലീസ് മേധാവി വിചാരിച്ചാൽ പോലും സി ഐയെ മാറ്റാൻ…

Read More