അമേരിക്കയില്‍ വെടിവയ്പ്പിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു: നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിലുണ്ടായ വെടിവയപ്പിനെതുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Read More

ലൈവ് സെക്സ് ഷോ; പോൺ താരങ്ങളെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു

മൊബൈൽ ആപ്പിലൂടെ ലൈവ് സെക്സ് ഷോ പണം വാങ്ങി നടത്തിയ പോൺ താരങ്ങളെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന രണ്ട് നടികളും ഒരു നടനുമാണ് പിടിയിലായത്. പ്രതിമാസം പണം അടച്ച് അശ്ലീല വീഡിയോസ് കാണാൻ പറ്റുന്ന പിഹു എന്ന ആപ്പിലാണ് ലൈവ് സെക്സ് ഷോ നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു….

Read More

കേരളത്തിൽ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത

മദ്ധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപം കൊണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മദ്ധ്യ-തെക്കൻ ജില്ലകളിലാണ് കൂടുതല്‍ മഴ സാദ്ധ്യത. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാല സാദ്ധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Read More

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി, കവർച്ച; കോഴിക്കോട്ട് മൂന്നംഗ സംഘം പിടിയിൽ

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ റെയിൽവെ സ്റ്റേഷന്…

Read More

കാവലിന് നായ്‌ക്കൾ; വാടക വീട്ടിൽ ലഹരിവിൽപനയും അനാശാസ്യ പ്രവർത്തനവും: 3 പേർ പിടിയിൽ

മാരക ലഹരിമരുന്നുകളുമായി കല്ലമ്പലത്ത് മൂന്നു യുവാക്കൾ പൊലീസ് പിടിയില്‍. വീടു വാടകയ്ക്ക് എടുത്ത് മാരക ലഹരിമരുന്നുകൾ വിൽപന നടത്തിയ വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷും പിടികൂടി. പൊലീസും എക്സൈസും എത്താതിരിക്കാൻ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു. വിഷ്ണുവിനെ കഴിഞ്ഞ…

Read More

 വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് 3 വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞു വീണു മൂന്നു വയസ്സുകാരൻ മരിച്ചു. താനൂർ കാരാട് പഴയവളപ്പിൽ ഫസലു–അഫ്നി ദമ്പതികളുടെ മകൻ ഫർസീൻ ഇശൽ ആണു മരിച്ചത്. രാവിലെ 9.30നാണു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുതിർന്നു നിൽക്കുന്ന മതിൽ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണു നിഗമനം. ഹോളോ ബ്രിക്സ് കട്ടകൾ കുട്ടിയുടെ മേലേക്ക് പതിക്കുകയായിരുന്നു. ശ‌ബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേർന്നു കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ…

Read More

കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ യാത്ര: ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം

ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സിൽ താഴെ…

Read More

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തെ മഴ മുന്നറിയിപ്പിൽ 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകി.  ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ…

Read More

ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്: മൂന്ന് മലയാളികൾ അടക്കം ഏഴുപേർ പിടിയിൽ

ഗോവയിൽ ലഹരി പാർട്ടിക്കിടെ പൊലീസ് പരിശോധന. മൂന്നു മലയാളികൾ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), നിധിൻ എൻഎസ് (32)  എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മലയാളികൾ. സംഭവ സ്ഥലത്ത് വെച്ച് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൂവരും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ഇവരുടെ രക്തസാമ്പുകൾ ശേഖരിച്ച് പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം വന്നശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് പിടിയിലായ മറ്റ് നാല് പേർ.   …

Read More

പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഭാരവാഹികളെ യുപിഎ ചുമത്തി അറസ്റ്റ്

തൃശ്ശൂർ ചാവക്കാട് പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഭാരവാഹികളെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ, ഇബ്രാഹിം, ഷെഫീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരോധനം ലംഘിച്ച് ജാഥ നടത്തിയ കേസിലാണ് അറസ്റ്റ്.

Read More