
നീന്തല്‍കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ച സംഭവം; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ശിക്ഷ വിധിച്ചു
ദുബായിലെ ഹോട്ടലിലെ നീന്തല്‍കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് 10,000 ദിര്‍ഹം വീതം പിഴയും രണ്ടുമാസം തടവും ശിക്ഷയുമാണ് ദുബൈ കോടതി വിധിച്ചത്.കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ദുബായിലെ അല്‍ ബര്‍ഷ ഹൈറ്റ്‌സില്‍ നടന്ന സംഭവത്തിലാണ് ദുബായ് അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. പിഴ കൂടാതെ മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് മുഴുവന്‍ പ്രതികളും ചേര്‍ന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിര്‍ഹം നല്‍കണമെന്നും കോടതി…