
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് 12 സീറ്റിൽ വിജയ സാധ്യത ‘ ; മൂന്ന് സീറ്റിൽ സിപിഐ വിജയിക്കുമെന്നും വിലയിരുത്തൽ
ലോക്‌സഭ തെരഞ്ഞടുപ്പിൽ കേരളത്തിൽ 12 സീറ്റിൽ വിജയസാധ്യത എന്ന് സിപിഐ വിലയിരുത്തൽ. തൃശ്ശൂരും മാവേലിക്കരയും സിപിഐക്ക് വിജയം ഉറപ്പാണെന്നും തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. നാല് ലോക്‌സഭാ സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. വയനാട്, തൃശൂർ, മാവേലിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണ് അത്. തൃശൂരിൽ വിഎസ് സുനിൽ കുമാറും മാവേലിക്കരയിൽ സിഎ അരുൺകുമാറും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. വയനാട് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ആനി രാജയ്ക്കും കഴിയും. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പാർലമെന്റ്…