യുവാവിനെ തല്ലികൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസ്; നാലു പ്രതികൾ കൂടി അറസ്റ്റിൽ

തൃശൂർ കയ്പമംഗലത്ത് 40 കാരനെ തല്ലിക്കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ച കേസിൽ നാലു പ്രതികൾ കൂടി അറസ്റ്റിൽ. സാദിഖ് , ഫായിസ്, മുജീബ്, സലീം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട അരുണിനെ പ്രതികൾ അതിക്രൂരമായി തല്ലിച്ചതച്ചെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അരുണിൻറെ ശരീരത്തിൽ 50- ലേറെ പരിക്കുണ്ട്. തലക്കേറ്റ അടി മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. ഇന്നലെ കേസിലെ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കയ്പമംഗലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്….

Read More