വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അൽ ഐൻ മൃഗശാലയിൽ അറേബ്യൻ മണൽ പൂച്ചക്കുട്ടികൾ പിറന്നു

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അൽ ഐൻ മൃഗശാലയിൽ മൂന്നു അറേബ്യൻ മണൽ പൂച്ചക്കുട്ടികൾ പിറന്നു. പുതിയ അതിഥികൾക്ക് യോജിക്കുന്ന പേരുകൾ നിർദേശിക്കാമോയെന്ന കുറിപ്പോടെയാണ് അധികൃതർ ഇവയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വംശനാശഭീഷണി നേരിടുന്ന അറേബ്യൻ മണൽ പൂച്ചകളെ അബുദാബി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഇവയെ സംരക്ഷിക്കാനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നുണ്ട്.  പൂച്ചക്കുട്ടികൾ ആരോഗ്യവാന്മാരാണെന്നും മികച്ച പരിചരണമാണ് ഇവയ്ക്ക് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. പൂച്ചക്കുട്ടികളെ നേരിൽ കാണാൻ ഒട്ടേറെ ആളുകൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വേനലിൽ അടച്ച മൃഗശാല അടുത്തമാസം…

Read More