
പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ. മദ്യപിച്ച് പിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി മകൾ സീറാത് മൻ ഗുരുതര ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് മുന്‍ ഭാര്യയും പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രീക് ഗ്രേവാൾ മന്നിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് വിശദമാക്കിയിട്ടുള്ളത്. ഭഗവന്ത് മൻ രക്ഷിതാവിന്റെ ചുമതലകൾ…