‘ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം; പശുക്കളെ മോഷ്ടിച്ചാല്‍ നടുറോഡില്‍ വെടിവെച്ചിടും’; പശുമോഷണം കൂടിയതോടെ മുന്നറിയിപ്പുമായി കര്‍ണാടക മന്ത്രി

പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡ ജില്ലയില്‍ പശുമോഷണം കൂടിയതോടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കര്‍ണാടക ഫിഷറീസ്- തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയാണ് മങ്കല സുബ്ബ വൈദ്യ. ‘നമ്മള്‍ എല്ലാദിവസവും പശുവിന്‍ പാല് കുടിക്കുന്നു. നമ്മള്‍ വാത്സല്യത്തോടയും സ്‌നേഹത്തോടെയും കാണുന്ന മൃഗമാണ് പശു. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്’, കര്‍വാറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം, പക്ഷേ മോഷണം സംശയിക്കുന്നവരെ…

Read More

‘പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്നത് നിർത്തണം‘; ഇല്ലെങ്കിൽ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്

പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പ് നൽകി. കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ അന്യായനിരക്ക് ചുമത്തിയിരുന്നു. ഇതോടെയാണ് സഖ്യരാജ്യമായ പാനമയ്ക്കു ട്രംപ് മുന്നറിയിപ്പ് നൽകിയത്. പസഫിക് –അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പൽ പാതയാണ് മധ്യ അമേരിക്കൻ രാജ്യമായ പാനമയിലെ ഈ കനാൽ. പാനമ കനാൽ മേഖലയിൽ വർധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെക്കുറിച്ചും ട്രംപ്…

Read More

‘യു.എസും ദക്ഷിണ കൊറിയയും പ്രകോപനപരമായി പെരുമാറുന്നു’; ആണവായുധം പ്രയോഗിക്കുമെന്ന് കിം ജോങ് ഉൻ

ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവർത്തിക്കുന്നതെന്നും വിദ്വേഷം പടർത്താൻ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുൻപ് പലതവണ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറിൽ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കിം ജോങ് ഉൻ യൂണിവേഴ്‌സിറ്റി ഓഫ് നാഷണൽ ഡിഫൻസിൽ നടത്തിയ പ്രസംഗത്തിലാണ് ആണവായുധപ്രയോഗത്തെ കുറിച്ച് പരാമർശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു….

Read More

ബാഡ് ബോയ്സിന് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ് വീഡിയോ; വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്

ബാഡ് ബോയ്സ് എന്ന സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്. ബാഡ് ബോയ്സ് നിർമിച്ച എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് റിവ്യൂവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യൂ യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമാണ് എബ്രഹാം മാത്യു വ്ളോ​ഗറോട് പറഞ്ഞത്. കഴിഞ്ഞദിവസം റിവ്യൂവർ പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോൺ റെക്കോർഡിങ് ഉൾപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയും ഇതൊരു…

Read More

പാർട്ടിയെ വിമർശിച്ചു; ഏരിയ സെക്രട്ടറിയുടെ തെറിവിളിയും ഭീഷണിയും നേരിട്ട് സിപിഎം അനുഭാവികൾ

കുന്ദമംഗലം സിപിഎം ഏരിയ സെക്രട്ടറി പി. ഷൈബു പാർട്ടി അനുഭാവിയെ തെറിവിളിക്കുകയും ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകൾ പുറത്ത്. ഏരിയാ സെക്രട്ടറി പി. ഷൈബു, ബാലകൃഷ്ണൻ എന്ന അനുഭാവിയെ തെറിവിളിക്കുന്ന വിഡിയോയും ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഫോണിലൂടെയുള്ള ഭീഷണി. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് ബാലകൃഷ്ണനെയും…

Read More

‘വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും’; എസ്എഫ്‌ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർഥിക്ക് ഭീഷണി

എസ്.എഫ്.ഐ. വിട്ട് എ.ഐ.എസ്.എഫിൽ ചേർന്ന വിദ്യാർഥിക്ക് എസ്.എഫ്.ഐ. നേതാവിന്റെ ഭീഷണിയും അസഭ്യവർഷവും. പുനലൂർ എസ്.എൻ. കോളേജ് വിദ്യാർഥിയും കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുമായിരുന്ന വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ആരോമൽ ഭീഷണിപ്പെടുത്തിയത്. എസ്.എഫ്.ഐ. ജില്ലാ നേതാവ് ഫോണിലൂടെ ഭീഷണിമുഴക്കുന്നതിന്റെ ക്ലിപ്പും വിഷ്ണു പുറത്തുവിട്ടിട്ടുണ്ട്. കുറച്ചു ദിവസമായി എസ്എൻ കോളേജിലെ എസ്എഫ്‌ഐ നേതാക്കളിൽ നിന്ന് സംഘടനാ വിരുദ്ധമായ നടപടികളും നിലപാടും ഉണ്ടായതിനെ ചോദ്യം ചെയ്ത തന്നെ അവർ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. എസ്എഫ്‌ഐയ്‌ക്കെതിരെ സംസാരിച്ചാൽ കെഎസ്ആർടിസി സ്റ്റാൻഡ്…

Read More

മോദി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി; വൻതുക ആവശ്യപ്പെട്ട് മൈസൂരുവിലെ ഹോട്ടൽ

പ്രധാനമന്ത്രി മൈസൂരു സന്ദർശനവേളയിൽ താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. ന​ഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നാണ് പരാതി. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര നിലപാട്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്ട് ടൈ​ഗറിന്റെ ൫൦ വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്. 2023 ഏപ്രിൽ 9 മുതൽ 11 വരെ…

Read More

‘പിന്തുണ നൽകിയാൽ യുഎസ് താവളങ്ങളും ലക്ഷ്യമിടും’; ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാൻ

ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാൻ. ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കിയാൽ ഇസ്രയേലിനെതിരായ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രയേലിന് അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കയുടെ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി. സ്വിറ്റ്‌സർലൻഡ് വഴിയാണ് ടെഹ്‌റാനിൽനിന്ന് യു.എസ്. ഭരണകൂടത്തിന് സന്ദേശം കൈമാറിയത്. ഇറാനുമായി തർക്കത്തിന് ആഗ്രഹിക്കുന്നില്ലന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. അതേസമയം ഇസ്രയേലിനെ പിന്തുണച്ച് പ്രവർത്തിക്കാൻ ധൈര്യപ്പെടില്ല എന്നർഥമില്ലെന്നും…

Read More

ഡീനെ അടക്കം അറസ്റ്റ് ചെയ്യണം: അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്. കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നാണ് ജയപ്രകാശ് ആരോപിക്കുന്നത്. ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥന്റെ അച്ഛന്‍ ജയപ്രകാശ്. സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാൻ വന്നതെന്ന് ജയപ്രകാശ് പറഞ്ഞു. സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച…

Read More

ഡീനെ അടക്കം അറസ്റ്റ് ചെയ്യണം: അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്. കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നാണ് ജയപ്രകാശ് ആരോപിക്കുന്നത്. ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥന്റെ അച്ഛന്‍ ജയപ്രകാശ്. സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാൻ വന്നതെന്ന് ജയപ്രകാശ് പറഞ്ഞു. സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച…

Read More