‘മാന്യമായി വസ്‌ത്രം ധരിക്കണം, ഇല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും’; യുവതിക്കെതിരെ മോശം കമന്റ്, ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു
ബംഗളൂരുവിൽ മര്യാദയ്‌ക്ക് വസ്‌ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എത്തിയോസ് സർവീസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ, യുവാവിന്റെ ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ‘ഭാര്യയോട് മാന്യമായി വസ്‌ത്രം ധരിക്കാൻ പറയണം. പ്രത്യേകിച്ച് കർണാടകയിൽ. അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് വീഴാൻ സാധ്യതയുണ്ട് ‘, എന്നാണ് നികിത് ഷെട്ടി അയച്ച സന്ദേശം….