അഞ്ചുകോടി ആവശ്യപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞാണ് ഇയാൾ നടനെ ഭീഷണിപ്പെടുത്തിയിരുന്നത്. അഞ്ച് കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് മുംബൈ പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട്‌ പിന്നീട് ഒക്ടോബര്‍ 21ന് ഇയാള്‍ വീണ്ടും സന്ദേശം അയച്ചു. താന്‍ അബദ്ധത്തില്‍ ഭീഷണി സന്ദേശം അയച്ചതാണെന്ന് പറഞ്ഞായിരുന്നു ക്ഷമാപണ സന്ദേശം. ജംഷഡ്പൂര്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം…

Read More

മയക്കു​ഗുളികകൾ എഴുതി നൽകിയില്ല; മലപ്പുറത്ത് ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്:  ആശുപത്രി സൂപ്രണ്ട് പരാതി നൽകി

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുളികകൾ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസിൽ പരാതി നൽകി. രാത്രി ആശുപത്രിയിലെത്തിയ യുവാവ് ​ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മനോരോ​ഗ വിദ​ഗ്ധൻ്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകൾ തരാനാവില്ലെന്ന് ‍ഡോക്ടർ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയിൽ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബ​ഹളമുണ്ടാക്കിയതിന് ശേഷം യുവാവ് തിരികെ…

Read More

‘കൊടി നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും’; ഭീഷണി മുഴക്കി സിപിഎം നേതാവ്

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്നാണ് സിപിഎം നേതാവിന്റെ പരസ്യമായ ഭീഷണി. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. ഇത് ഇതുവരെ നീക്കിയിട്ടില്ല.

Read More

പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി; അനധികൃത പിരിവ് നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

പമ്പയിലെ ക്ലോക്ക് റൂമിൽ അനധികൃത പിരിവ് നടത്തിയ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വൻതുക പിരിവ് ചോദിച്ച് പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ബിജെപി റാന്നി മണ്ഡലം പ്രസിഡൻറ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസിൽ പരാതി നൽകിയത്. ഇരുവരും പിരിവിനായി ക്ലോക്ക് റൂമിൽ എത്തിയതിൻറെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടിരുന്നു. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം…

Read More

ആ‍ർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവം; പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു

ആ‍ർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിൻലാലിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. KL 18 എൻ 7009 എന്ന നമ്പരിലുളള കാറിലെത്തിയ അഞ്ചുപേരാണ് അസഭ്യം പറഞ്ഞതെന്ന് ഹരിഹരൻ മൊഴിനൽകിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൃത്യത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച്  പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഞ്ചുപേരും…

Read More

മത്സ്യമാർക്കറ്റിൽ എത്തിയ മന്ത്രി മൂക്കു പൊത്തി; വാർത്ത നൽകിയ മാധ്യമപ്രവർത്തകയ്ക്ക് ഭീഷണി

മുംബൈ നോർത്തിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പിയുഷ് ഗോയലിനെതിരെ വാർത്ത നൽകിയതിന്റെ പേരിൽ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. മറാഠി പത്രത്തിലെ മാധ്യമപ്രവർത്തക നേഹ പുരവാണ് പരാതിക്കാരി. ബോറിവ്ലിയിലെ മത്സ്യമാർക്കറ്റിൽ വോട്ടുചോദിച്ചെത്തിയ പിയുഷ് ഗോയൽ മൂക്ക് പൊത്തിയെന്നും സ്ത്രീകൾ ഇത് എതിർത്തെന്നുമുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഭീഷണി. രാത്രി 10.30ന് നാല് യുവാക്കൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും മേലിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാല് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Read More

മോഡലിങ്ങിലൂടെ പണം നേടാമെന്ന് വാഗ്ദാനം ചെയ്ത് ചിത്രം കൈക്കലാക്കി; പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മോഡലിങ് ചെയ്യാൻ യുവതികൾക്കായി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ചിത്രം കൈക്കലാക്കുകയും തുടർന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലത്തുപറമ്പിൽ വീട്ടിൽ ഫൈഷാദ് (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണു പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. തുടർന്നു മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയായിരുന്നു. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം, വാട്സാപ് വഴി ബന്ധപ്പെട്ട് മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയും പിന്നീട് ഇവ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം,…

Read More

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബിട്ട് വധിക്കുമെന്ന് ഭീഷണി; അന്വേഷണം തുടങ്ങി പൊലീസ്

യോഗി ആദിത്യനാഥിനെ ബോംബിട്ട് വധിക്കുമെന്ന് ഭീഷണി സന്ദേശം. ‘മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്ന്’ വിളിച്ചയാൾ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥൻ പേരും മറ്റ് വിവരങ്ങളും ചോദിച്ചപ്പോൾ ഫോൺ കട്ടാക്കുകയായിരുന്നു. ഭീഷണി സന്ദേശം മുഴക്കിയയാളുടെ മൊബൈൽ നമ്പർ പൊലീസ് നിരീക്ഷണ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും യോഗി ആദിത്യനാഥിനെതിരെ ഭീഷണിയുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് പൊലീസ് കൺട്രോൾ റൂമിന്റെ സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് ഭീഷണി ഫോൺ കോൾ വന്നത്.ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ലഖ്നൗ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു….

Read More

ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കോഴിക്കോട് എളേറ്റിൽ വട്ടോളി സ്വദേശി ഇ.കെ മുഹമദ് അനസ്, കുന്ദമംഗലം സ്വദേശികളായ എൻ.പി ഷിജിൻദാസ് , അനു കൃഷ്ണ എന്നിവരെയാണ് ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്ന് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. തലേദിവസം രാത്രിയിൽ ഇവർ ഡോക്ടറുമായി റെയിൽവെ സ്റ്റേഷനടുത്തുള്ള ലോഡ്ജിനടുത്തുനിന്ന്…

Read More