
മദ്യം കിട്ടിയില്ല; ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി; നാലുപേർ കസ്റ്റഡിയിൽ
തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കൾ. മദ്യശാല അടച്ചതിനുശേഷം മദ്യം വാങ്ങാനെത്തിയവരാണു പരിഭ്രാന്ത്രി സൃഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് – പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിലായി. ഇന്നലെ രാത്രി ഒൻപതുമണിക്കുശേഷമാണു പൂത്തോളിൽ കൺസ്യൂമർ ഫെഡിലെ മദ്യശാലയിലേക്കു നാലുയുവാക്കൾ എത്തിയത്. ഈ സമയം മദ്യശാല അടയ്ക്കാനൊരുങ്ങുകയായിരുന്നു ജീവനക്കാർ. മദ്യശാലയുടെ ഷട്ടർ പാതിതാഴ്ത്തിയിരുന്നു. തുടർന്നു മദ്യം വാങ്ങാൻ നാളെ വരാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ മദ്യം വാങ്ങിയേ പോകു എന്ന നിലപാടിലായിരുന്നു യുവാക്കൾ. തുടർന്നു ജീവനക്കാരുമായി…