
‘അവന് എന്നെ അറിഞ്ഞൂടാ’; മന്ത്രി എം.ബി.രാജേഷിനെതിരെ ഏരിയ കമ്മിറ്റി അംഗം
സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി എം.ബി.രാജേഷിനെ കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും ‘അവന് എന്നെ അറിഞ്ഞൂടാ’ എന്ന് ആക്രോശിച്ചും ഏരിയ കമ്മിറ്റി അംഗം രംഗത്ത്. ജില്ലാ സെക്രട്ടറി വി.ജോയ് പങ്കെടുത്ത യോഗത്തിലാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൂടിയായ വഞ്ചിയൂർ ബാബു, മന്ത്രി രാജേഷിനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചത്. വിമർശനം ആകാമെന്നും ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും ബാബുവിനെ ജോയ് ശാസിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് ചർച്ച നടത്തുമ്പോൾ തനിക്കുണ്ടായ അനുഭവം ഇതാണ് എന്നു…