സൈബര്‍ ആക്രമണ ഭീഷണി ഉയരുന്നു; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സിഇആര്‍ടി-ഇന്‍

ടെക്‌നോളജി ഏറെ ഉയര്‍ന്ന സാഹചര്യമാണെന്നത് പോലെ തന്നെ സൈബര്‍ കുറ്രവാളികളഉടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൈബര്‍ ആക്രമണ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി ടീമായ സിഇആര്‍ടി-ഇന്‍ ആണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഗൂഗിള്‍ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകള്‍ കാരണം ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ സാധിക്കും. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പുതിയ മുന്നറിയിപ്പുകള്‍. ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ…

Read More

ഡൽഹി സ്കൂളില്‍ വീണ്ടും ബോംബ് ഭീഷണി സന്ദേശം: ‘രണ്ട് ദിവസങ്ങളില്‍ ഏതെങ്കിലുമൊരു ദിവസം സ്കൂളില്‍ ബോംബ് പൊട്ടും’

ഡൽഹിയിലെ ആറോളം സ്കൂളുകള്‍ക്ക്  നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രാവിലെ വന്ന ബോംബ് ഭീഷണിയെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കി. പശ്ചിമ വിഹാറിലെ ഭട്‌നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി തുടങ്ങിയ  സ്കൂളുകളിലേക്ക് ബോംബ് ഭീഷണിയെത്തി. ഭട്‌നഗർ ഇന്റർനാഷണൽ സ്‌കൂളിലേക്ക് രാവിവെ 4.21 നും, കേംബ്രിഡ്ജ് സ്‌കൂളിലേക്ക് 6.23 നും ഡിപിഎസ് അമർ കോളനിയി സ്കൂളിലേക്ക് 6.35 നുമാണ് ബോംബ് ഭീഷണി സന്ദേശമെത്തി. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും…

Read More

‘ജീവിച്ചിരിക്കണമെങ്കില്‍ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം, അല്ലെങ്കില്‍ അഞ്ചുകോടി’; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസുകാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ജീവനോടെ ഇരിക്കണമെങ്കില്‍ ഒന്നെങ്കില്‍ മാപ്പ് പറയുക, അല്ലെങ്കില്‍ അഞ്ചു കോടി രൂപ നല്‍കുക എന്ന രണ്ട് ഓപ്ഷനുകള്‍ മുന്നോട്ടുവെച്ചായിരുന്നു ഭീഷണി സന്ദേശം. ഒരാഴ്ചയ്ക്കിടെ സല്‍മാന്‍ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. മുംബൈ പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന് ഇന്നലെ രാത്രി ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ വാട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ്…

Read More

യോ​ഗി ആദിത്യനാഥിന് വധഭീഷണി; യുവതി പിടിയിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവത്തിൽ യുവതി പിടിയിൽ. ഫാത്തിമ ഖാൻ എന്ന 24കാരിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിയായ യുവതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദധാരിയായ ഫാത്തിമ ഖാൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 ദിവസത്തിനകം രാജിവെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ…

Read More

സല്‍മാന്‍ ഖാന് വധഭീഷണി: ബാന്ദ്ര സ്വദേശി അറസ്റ്റില്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ കഴിഞ്ഞ ദിവസം വധഭീഷണി ഉയര്‍ന്ന സംഭവത്തില്‍ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മൊഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്. രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശം മുംബൈ ട്രാഫിക് പോലസിനാണ് ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎല്‍എ സീഷന്‍ സിദ്ദീഖിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയായ ഗുഫ്റാന്‍ ഖാനെന്ന ടാറ്റു ആര്‍ട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു….

Read More

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഇന്നലെ കോഴിക്കോട് ദമാം ഉൾപ്പെടെ അൻപത് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഒക്ടോബർ പതിനാല് മുതൽ ആകെ 350നടുത്ത് വിമാനങ്ങൾക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്നടക്കം ഭീഷണി സന്ദേശങ്ങൾ എത്തുമ്പോഴും ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഐബി അടക്കം ഏജൻസികൾ വിദേശ…

Read More

കോടികൾ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ, വാങ്ങിയത് ദുബായിൽ നിന്ന്; ഭീഷണിയെത്തുടർന്ന് സൽമാന്റെ സുരക്ഷ കൂട്ടി

ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന് സുരക്ഷ വർധിപ്പിച്ചു. നേരത്തേ സുരക്ഷാ വലയത്തിലായിരുന്നെങ്കിലും മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന ഭീഷണികളും കാരണമാണ് ഇപ്പോൾ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാൻ പട്രോൾ എസ്.യു.വി സൽമാൻ ഖാൻ വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. സ്‌ഫോടകവസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാൽപ്പോലും…

Read More

‘അഞ്ചു കോടി രൂപ നൽകണം, അല്ലെങ്കിൽ ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശം ഗതി വരും’; സൽമാൻ ഖാന് വീണ്ടും ഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണി മുഴക്കി അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി സംഘം. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാളാണ് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം അയച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ദീർഘകാല വൈരാഗ്യം പരിഹരിക്കാൻ നടൻ സൽമാൻ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് സന്ദേശം. സൽമാൻ പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശമായിരിക്കും നടന്റെ ഗതിയെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു….

Read More

വിമാനത്തിലെ ബോംബ് ഭീഷണി കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; 135 യാത്രക്കാരെയും ചോദ്യം ചെയ്യും

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ. ഇതേത്തുടർന്നാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിച്ചത്. സംഭവത്തിന്റെ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരിൽ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇവരുടെ ലഗേജുൾപ്പടെ വിട്ടുനൽകൂ. ഇതുവരെയുള്ള പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകേണ്ടവർക്ക് പകരം വിമാനം ഏർപ്പെടുത്തി. ഇന്നു രാവിലെ എട്ടു…

Read More

എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി

മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ് വെച്ചതായി അധികൃതര്‍ക്ക് സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച് പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും. യാത്രക്കാര്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Read More