ആപ് സ്റ്റോറില്‍ നിന്ന് വാട്‌സാപും, ത്രെഡ്‌സും നീക്കാൻ ആപ്പിളിനോട് ​ചൈന; നീക്കിയെന്ന് ആപ്പിൾ

ചൈനയിലെ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് മാര്‍ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപും, ത്രെഡ്‌സും നീക്കം ചെയ്തു. ദ് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ നീക്കം ചെയ്ത ആപ്പുകളുടെ പട്ടികയിൽ വാട്‌സാപ്പിന്റെ എതിരാളികളായ ടെലഗ്രാമും, സിഗ്നലും പെടും. ഇക്കാര്യം ആപ്പിള്‍ ശരിവച്ചതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്പുകൾ എന്നു പറഞ്ഞാണ് അവ നീക്കംചെയ്യാന്‍ ചൈന തങ്ങളോട് ചൈന ആവശ്യപ്പെട്ടതെന്നാണ് ആപ്പിള്‍ പ്രതികരിച്ചിരിക്കുന്നത്. നീക്കം ചെയ്ത…

Read More

യൂറോപ്യൻ യൂണിയനിൽ ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ

യൂറോപ്യൻ യൂണിയനിലും ത്രെഡ്‌സിന്റെ സേവനം എത്തിച്ച് മെറ്റ. ഉപയോക്താക്കളുടെ സ്വകാര്യതയും സംരക്ഷണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇക്കാരണത്താലാണ് ത്രെഡ്‌സ് ഇവിടേക്ക് വ്യാപിപ്പിക്കുന്നത് വൈകിയത്. യൂറോപ്യൻ യൂണിയനിൽ ഓഗസ്റ്റ് മുതൽ നിലവിൽ വന്ന ഡിജിറ്റൽ സർവീസ് ആക്ട് ആണ് ത്രെഡ്‌സ് അവതരിപ്പിക്കുന്നതിൽ വൈകാൻ കാരണമായത്. വലിയ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഈ നിയമം. ലൊക്കേഷൻ, ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ ഉൾപ്പെടെ ഫോണിലെ സ്വകാര്യ വിവരങ്ങളിലേക്കുള്ള അനുവാദം ത്രെഡ്‌സിന് ആവശ്യമാണ്….

Read More

ത്രെഡ്‌സ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാൻ ഇനി എളുപ്പം

ഇനി മുതല്‍ ത്രെഡ്‌സ് അക്കൗണ്ടുകള്‍ എളുപ്പം നീക്കം ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ത്രെഡ്‌സ് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും തുടക്കം മുതലേ ഉയര്‍ന്ന ആവശ്യമായിരുന്നു ഇത്. പലരും തങ്ങളുടെ ത്രെഡ്‌സ് അക്കൗണ്ട് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇന്‍സ്റ്റഗ്രാം തന്നെ പോകുമെന്ന് തിരിച്ചറിഞ്ഞ് പിന്മാറുകയായിരുന്നു. ആ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ത്രെഡ്‌സ് ആപ്പിന്റെ സെറ്റിങ്‌സിൽ ചെന്നശേഷം അക്കൗണ്ടിലെ ഡിലീറ്റ്/ഡീആക്ടിവേറ്റ് പ്രൊഫൈല്‍ എന്നതാണ് ത്രെഡ്‌സിനെ നീക്കം ചെയ്യാനുള്ള വഴി. ത്രെഡ്‌സില്‍ ഇടുന്ന പോസ്റ്റുകള്‍…

Read More

ത്രെഡ്സ് ആപ്പിന്റെ ലോഗോ, മലയാള അക്ഷരമാലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്; നെറ്റിസൻസ്

ലോകമെമ്പാടുമുള്ള നെറ്റിസൻമാർക്കുള്ള പുതിയ ആകർഷണമാണ് ത്രെഡ്സ്. ഫേസ്ബുക്ക് ഉടമ മെറ്റ ആരംഭിച്ച മൈക്രോബ്ലോഗിംഗ് സൈറ്റിനെ ” ട്വിറ്റർ കില്ലർ” എന്ന് ഉപഭോക്താക്കൾ പറയുന്നു. ഒരു ദിവസത്തിനുള്ളിൽ 50 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് സൈൻ അപ്പ് ചെയ്തത്. അതോടയൊപ്പം ലോകമെമ്പാടുമുള്ള ഇന്ത്യൻ നെറ്റിസൺസ് ആപ്പിന്റെ ലോഗോയെക്കുറിച്ച് ചർച്ച ഉയർന്നു. മലയാളം, തമിഴ് അക്ഷരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ലോഗോ എന്നാണ് പലരുടെയും അവകാശവാദം. ചില മലയാളികൾ ഇത് മലയാളം സംയോജനമായ ‘ത്ര’ (ആപ്പിന്റെ പേരിലുള്ള ആദ്യത്തെ സംയോജനം) ആണെന്നും മലയാളത്തിൽ…

Read More