
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന വ്യക്തമാക്കി രൺബീർ കപൂർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന തുറന്നുപറഞ്ഞ് നടൻ രൺബീർ കപൂർ. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളേക്കുറിച്ച് കാര്യമായി ചിന്തിക്കാറില്ലെന്നും എന്നാൽ പ്രധാനമന്ത്രിയെ താൻ വല്ലാതെ ആരാധിക്കുന്നെന്നും രൺബീർ പറഞ്ഞു. ഷാരൂഖ് ഖാനുമായിട്ടാണ് മോദിയെ രൺബീർ താരതമ്യപ്പെടുത്തിയത്. നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിൽ ആയിരുന്നു താരത്തിന്റെ ഈ പരാമർശം. ഏതാനും വർഷങ്ങൾക്കുമുൻപ് ബോളിവുഡ് താരങ്ങളും സംവിധായകരും ചേർന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ചുള്ള ഒരു നിമിഷം ഓർത്തെടുത്തുകൊണ്ടാണ് നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധനയേക്കുറിച്ച് രൺബീർ കപൂർ പറഞ്ഞത്….