വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിന്‍റെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.  കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ അബ്രഹാം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ട് പോകും. വൈകീട്ട് നാല് മണിയോടെ കക്കയം പള്ളിയിലാകും സംസ്കാര ചടങ്ങുകൾ. കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ  10 ലക്ഷം നൽകാൻ…

Read More

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ കാനഡ സര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരില്‍ പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ഇവിടേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് കാനഡ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. തീവ്രവാദ പ്രശ്‌നങ്ങള്‍, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകല്‍ എന്നീ ഭീഷണികള്‍ ഈ ഭാഗത്തുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന കാനഡയുടെ ആരോപണം തള്ളി ഇന്ത്യ. നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ റോയുടെ ഏജന്റുമാര്‍ക്ക് പങ്കുള്ളതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ആരോപണം…

Read More