“ഞാൻ തൃശൂർകാരനല്ലല്ലോ”: രഞ്ജിത്തിന്‍റെ പരാമര്‍ശത്തിന് മോഹന്‍ലാലിന്‍റെ മറുപടി

‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം അടുത്തിടെ വാര്‍ത്തകളില്‍‌ നിറഞ്ഞിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം രഞ്ജിത്ത് നടത്തിയത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  നേര് സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് ഇത് സംബന്ധിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താൻ ആരുമില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു. “ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പദ്മരാജൻ എന്ന…

Read More