
തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്തു
പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത് പൊലീസ്. ജെ.ജെ. ആക്ട് കൂടി ഉൾപ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരൻ സിനുവിനെ കേസിൽ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് സ്വമേധയ കേസെടുത്തത്. സിനുവിൻറെ അശ്രദ്ധ…