തൊണ്ടി മുതൽ കേസ് ; ആന്റണി രാജുവിനെതിരെ തെളിവുണ്ട് , അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു എം.എൽ.എയുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ. ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിതെന്നും കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. തനിക്കെതിരായ കേസുകളിൽ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രിംകോടതിയിൽ ഹർജി നൽകിയത്. സംസ്ഥാന സർക്കാർ കൂടി കക്ഷിയായ ഈ കേസിലാണ് സംസ്ഥാനം ആന്റണി രാജുവിനെതിരായ റിപ്പോർട്ട് നൽകിയത്. ആന്റണി രാജുവിനെതിരെ കൃത്യമായ തെളിവുണ്ടെന്നും കേസ് റദ്ദാക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്.

Read More

മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടി മുതൽ കേസ്; കേരള സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

മുൻ മന്ത്രി ആൻറണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേസിൽ സംസ്ഥാന സർക്കാ‍ർ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാ‍‌‌‌ർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. പ്രതിയുമായി സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് കോടതി ചോദിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം നല്കാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നല്കി. വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ…

Read More